സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: തുക ഉടൻ നൽകണം എന്ന് ഹൈക്കോടതി

Mail This Article
കൊച്ചി ∙ സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് വരെയുള്ള തുക രണ്ടാഴ്ചയ്ക്കകം പൂർണമായും വിതരണം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശം നൽകി. അല്ലാത്തപക്ഷം ഹർജി വീണ്ടും പരിഗണിക്കുന്ന 14ന് പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ നിർദേശം നൽകി.
പദ്ധതി നടപ്പാക്കാൻ പ്രധാനാധ്യാപകർ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി കെപിഎസ്ടിഎ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് നിർദേശം. ഓഗസ്റ്റിലെ മുഴുവൻ തുകയും ജൂലൈയിലെ 60 ശതമാനവും കിട്ടാനുണ്ടെന്നു ഹർജിക്കാർ അറിയിച്ചു. കേന്ദ്ര വിഹിതം കിട്ടിയിട്ടും അത് വിതരണം ചെയ്തിട്ടില്ല. ഈ തുക വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. തുടർന്നാണ് കോടതി നിർദേശം.