ADVERTISEMENT

കടുത്തുരുത്തി ∙ സ്ത്രീകളിലെ സ്തനാർബുദം നേരത്തേ കണ്ടെത്തുക എന്ന സന്ദേശവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപിയുടെ ഭാര്യയും കാൻസർ അതിജീവിതയുമായ നിഷ ജോസ് കെ. മാണി കേരളത്തിനകത്തും പുറത്തും കാരുണ്യ സന്ദേശയാത്ര നടത്തുന്നു. 29ന് 11.15ന് തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ മന്ത്രി വീണാ ജോർജ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. യാത്രയുടെ ലോഗോ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പ്രകാശനം ചെയ്തു. കെ.എം.മാണി സ്ഥിരമായി ഉപയോഗിച്ചിരുന്ന 1616 എന്ന റജിസ്ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാറാണ് നിഷ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഈ കാറിന്റെ യാത്ര ഇന്നു വൈകുന്നേരം 4ന് പാലായിലെ മൂന്നാനിയിൽ നടി മിയ ഫ്ലാഗ് ഓഫ് ചെയ്യും. കെ.എം. മാണിയുടെ ജന്മദിനമാണ് ജനുവരി 30.

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു രോഗമാണ് സ്തനാർബുദം. സ്വന്തം ആരോഗ്യകാര്യത്തിന് വേണ്ടത്ര പരിഗണന നൽകാത്തതുകൊണ്ടും മറ്റു ജീവിതപ്രശ്നങ്ങൾ കൊണ്ടും സ്ത്രീകളിൽ കൂടുതൽ പേരും രോഗം തിരിച്ചറിയാനും ചികിത്സ തേടാനും വൈകുന്നു. സ്തനാർബുദം നേരത്തേ കണ്ടെത്തുക എന്നതാണ് പ്രധാനം. ഈ അവബോധം സമൂഹത്തിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരുണ്യ സന്ദേശയാത്ര നടത്തുന്നതെന്ന് നിഷ പറഞ്ഞു. സ്തനാർബുദം ബാധിച്ചിരുന്ന നിഷ 2024 ജനുവരിയിലാണ് രോഗത്തെ അതിജീവിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും കാരുണ്യ സന്ദേശയാത്ര എത്തും. മുടി ദാനം, വിഗ് ദാനം എന്നിവയും സെമിനാർ, വാക്കത്തൺ, ചെയർ യോഗ, സുംബ, ഫ്ലാഷ് മോബ് എന്നിവയും യാത്രയിലുണ്ടാകും. സ്ത്രീകൾ വിലപ്പെട്ടവരാണെന്നും അവർ സ്വയം പരിപാലിക്കേണ്ടതുണ്ടെന്നും ഓർമിപ്പിക്കുന്ന വ്യത്യസ്തമായൊരു യാത്രയാണിതെന്നു നിഷ പറഞ്ഞു.

English Summary:

Breast Cancer Awareness: Nisha Jose K Mani's breast cancer awareness journey begins on the 29th, using K.M. Mani's car. This initiative aims to raise awareness about early breast cancer detection through events across Kerala and beyond.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com