ADVERTISEMENT

പാറശാല (തിരുവനന്തപുരം) ∙ മരണത്തിൽ ദൂരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് റിട്ട. നഴ്സിങ് അസിസ്റ്റന്റിന്റെ മൃതദേഹം പള്ളിയിലെ കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി  സംസ്കരിച്ചു.  ധനുവച്ചപുരം വൈദ്യൻവിളാകം രാജ് ഭവനിൽ സെലീനാമ്മയുടെ (75) മൃതദേഹമാണ് മണിവിള ചർച്ച് സെമിത്തേരിയിൽ നിന്ന് ഇന്നലെ  പുറത്തെടുത്തത്. 

ഒറ്റയ്ക്കു താമസിക്കുന്ന സെലീനാമ്മയെ 17നു വൈകിട്ടാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  സ്വാഭാവിക മരണമെന്ന നിഗമനത്തിൽ പിറ്റേന്ന്  സംസ്കരിച്ചു.   എന്നാൽ സെലീനാമ്മയുടെ  മാല മുക്കുപണ്ടം ആണെന്നും മാല, വള, മോതിരം എന്നിവ അടക്കം അഞ്ചു പവൻ  വീട്ടിൽ ഇല്ലെന്നും പിന്നീട് മനസ്സിലായതോടെ  മകൻ രാജ്കുമാർ പാറശാല പെ‍ാലീസിനു പരാതി നൽകുകയായിരുന്നു. മരണത്തിനു പത്ത് ദിവസം മുൻപാണ് മൂന്നു പവന്റെ മാല വാങ്ങിയത്.

English Summary:

Gold Missing After Death: Five sovereigns missing from a deceased woman's home led to an exhumation and post-mortem. The death of Selina Amma, a retired nurse in Parassala, is now a police investigation after her son reported missing jewelry.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com