Activate your premium subscription today
Friday, Apr 18, 2025
തിരുവനന്തപുരം ∙ കെ.കെ.രാഗേഷിനെ പുകഴ്ത്തിയ സംഭവത്തിൽ ദിവ്യ.എസ്.അയ്യർ ഐഎഎസിനെതിരെ പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനാണ് പരാതി നൽകിയത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിരിക്കുന്നത്.
ന്യൂഡൽഹി∙ ബംഗാളിൽ വഖഫ് നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ തുടർച്ചായി ഇന്ത്യക്കെതിരെ ബംഗ്ലദേശ് ഉന്നയിച്ച ആരോപണത്തിനു മറുപടിയുമായി കേന്ദ്ര സർക്കാർ. വഖഫ് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, ബംഗ്ലാദേശ് ഭരണകൂടം അവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ബംഗാളിലെ സംഘർഷത്തിൽ ബംഗ്ലാദേശ് നടത്തിയ പരാമർശം അനാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചെന്നൈ ∙ ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ.മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ഇന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്റ്റെന്റിങ് തുടങ്ങിയവയിൽ വിദഗ്ധനായ അദ്ദേഹത്തെ 2000 ൽ രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിൽ ആദരിക്കപ്പെടുന്ന ഡോ.മാത്യു സാമുവലാണ് നാഷനല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.
കൊച്ചി∙ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസിന്റെ നോട്ടിസ്. നാളെ രാവിലെ പത്തിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിർദേശം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി പരിശോധനയ്ക്ക് ഡാൻസാഫ് സംഘമെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഷൈൻ പ്രകോപനമേതുമില്ലാതെ ഇറങ്ങി ഓടിയതിലാണ് പൊലീസ് വിശദീകരണം തേടുക. അതേസമയം, ഷൈൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമോയെന്നതിൽ വ്യക്തതയില്ല.
കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർച്ചയെന്ന് പരാതി. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളജിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്. കോളജ് അധ്യാപകർ ചോദ്യപ്പേപ്പർ വാട്സാപ്പിലൂടെ ചോർത്തിയെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ. ഇതേത്തുടർന്ന് ഗ്രീൻവുഡ് കോളജിനെതിരെ സർവകലാശാല ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിനും പരാതി നൽകി.
പട്ന∙ ലേസർ രശ്മി കോക്പിറ്റിലേക്ക് പ്രകാശിച്ചതിനെ തുടർന്ന് വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്. പൂണെയിൽ നിന്ന് പട്നയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പൂണെയിലെ ജയപ്രകാശ് നാരായൺ രാജ്യാന്തര വിമാനത്താവളത്തിൽ വ്യാഴാഴ്ച ലാൻഡിങിനിടെയാണ് സംഭവം.
പത്തനംതിട്ട∙ കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരൻ മരിച്ചു. അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂൺ ഇളകി കുഞ്ഞിന്റെ തലയിൽ വീഴുകയായിരുന്നു.
തിരുവനന്തപുരം ∙ കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യർക്ക് ഔചിത്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഔചിത്യം എന്നത് പ്രധാന കാര്യമാണ്. അത് ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കുമെല്ലാം വേണ്ട മിനിമം യോഗ്യതയാണ്.
ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്മോൾ നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ്. പീഡനങ്ങളുടെ വിവരങ്ങൾ ജിസ്മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂർ പൊലീസിൽ മൊഴി നൽകി. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
പാലക്കാട് ∙ താൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ.ബാലൻ. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ വിമർശനത്തിനാണ് ബാലന്റെ മറുപടി. ഈ പ്രയോഗം ഒരിക്കൽ സ്റ്റീഫൻ ജ്യോതിർമയി ബസുവിനെതിരെ പറഞ്ഞതാണ്.
തിരുവനന്തപുരം∙ പോത്തന്‍കോട് ലഹരിമാഫിയ സംഘം സഹോദരന്മാരായ യുവാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കഞ്ചാവ് വില്പന പൊലീസില്‍ അറിയിച്ചതിനാണ് രതീഷ്, രജനീഷ് എന്നിവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. കാട്ടായിക്കോണം അരിയോട്ടുകോണത്താണ് സംഭവം. എട്ടോളം പേരടങ്ങുന്ന സംഘമാണ് പട്ടാരി സ്വദേശികളായ സഹോദരങ്ങളെ ഇന്നലെ വെട്ടിയത്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്നു പൊലീസ് അറിയിച്ചു. വെട്ടേറ്റ രതീഷിന്റെ തലയില്‍ 20 തുന്നലും കയ്യിൽ പൊട്ടലുമുണ്ട്. പോത്തന്‍കോട് പൊലീസ് വധശ്രമത്തിന് കേസെടുത്തു.
മുംബൈ ∙ മാംസാഹാരം കഴിച്ചതിന്റെ പേരിൽ ഘാട്കോപ്പറിൽ മറാത്തികളും ഗുജറാത്ത് സ്വദേശികളും തമ്മിൽ തർക്കം. മാംസവും മീനും കഴിച്ചതിന്റെ പേരിൽ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാരായ ഗുജറാത്ത് സ്വദേശികൾ മറാത്തി സംസാരിക്കുന്ന കുടുംബങ്ങളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു തർക്കം. അതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം / കൊച്ചി ∙ ലഹരി മാഫിയയ്ക്കെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തണമെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ. ഗൂഢസംഘങ്ങള്‍ വീടുകള്‍ക്കു മുന്നിലും കലാലയങ്ങളിലും പൊതുഇടങ്ങളിലും അഴിഞ്ഞാടുന്ന നിലയാണുള്ളത്. ബുദ്ധി നശിച്ച ഒരു തലമുറയെയാണ് ലഹരി സൃഷ്ടിക്കുന്നത്.
തിരുവനന്തപുരം∙ ഷൂട്ടിങ്ങിനിടെ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. ഇത്തരം പ്രവണതകള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
ഷൈൻ ടോം ചാക്കോയ്ക്കെതിരെ താരസംഘടനയായ അമ്മ കടുത്ത നിലപാടിലേക്ക്. വിൻ സിയുടെ പരാതിയിൽ തിങ്കളാഴ്ചക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം. തിങ്കളാഴ്ചക്കുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറൽ ബോഡിയോട് ശുപാർശ ചെയ്യും.
തിരുവനന്തപുരം ∙ വെള്ളറടയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി തവണ ബന്ധപ്പെട്ടിട്ടും 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആന്‍സിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു
ഹൈദരാബാദ് ∙ അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. 2011ൽ റജിസ്റ്റർ ചെയ്ത കേസിലാണ് 14 വർഷത്തിനു ശേഷം ഇ.ഡി നടപടി.
കൊച്ചി ∙ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് ഇന്ന് നോട്ടിസ് നൽകും. ഷൈനിന്റെ വീട്ടിലെത്തിയാവും നോട്ടിസ് നൽകുക. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെടും. പരിശോധനയ്ക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണമെന്നാണ് പൊലീസ് പറയുന്നത്.
വാഷിങ്ടൻ ∙ കത്തി കാണിച്ച് ഭീഷണി മുഴക്കി വിമാനം റാഞ്ചാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ച് കൊലപ്പെടുത്തി. ബെലീസിൽ ചെറിയ ട്രോപ്പിക് എയർ വിമാനമാണ് റാഞ്ചാൻ ശ്രമം നടന്നത്. സാൻ പെഡ്രോയിലേക്ക് പോകുന്ന വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്.
പത്തനംതിട്ട ∙ തുറിച്ചു നോക്കിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ബിജെപിയിൽ നിന്ന് അടുത്തിടെ ഡിവൈഎഫ്ഐയിൽ എത്തിയവർ ഡിവൈഎഫ്ഐയുടെ മലയാലപ്പുഴയിലെ യൂണിറ്റ് ഭാരവാഹികളെ മർദിച്ചെന്നാണ് പരാതി.
തിരുവനന്തപുരം ∙ വനിത സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടുദിവസം ബാക്കി നിൽക്കെ സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് മെമ്മോ. പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് സമരം ചെയ്തതിൽ അഡ്വൈസ് മെമ്മോ ലഭിച്ചത്. പോക്സോ വിഭാഗത്തിൽ
പത്തനംതിട്ട ∙ റാന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് പാസ്റ്റർ മരിച്ചു. ഐപിസി സഭയിലെ പാസ്റ്റർ റാന്നി സ്വദേശി സണ്ണി ഫിലിപ്പ് (67) ആണ് മരിച്ചത്. വിദേശത്തുനിന്ന് നാട്ടിലെത്തിയ മകനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കൂട്ടി തിരിച്ചു വരും വഴിയായിരുന്നു അപകടം.
ഭോപാൽ ∙ വിവാഹം കഴിഞ്ഞ് നാലാം മാസം ഭര്‍ത്താവിനെ കൊലപ്പെടുത്തി പതിനേഴുകാരിയായ പെണ്‍കുട്ടിയും സുഹൃത്തുക്കളും. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുറിലാണ് സംഭവം. രാഹുൽ(25) എന്ന യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പെണ്‍കുട്ടി, പെണ്‍കുട്ടിയുടെ കാമുകന്, രണ്ട് കൂട്ടുകാര്‍ എന്നിവരെ പൊലീസ് അറസ്റ്റ്
ആലപ്പുഴ∙ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞ കീഴ്ശാന്തി കൊല്ലം ഈസ്റ്റ് കല്ലട രാംനിവാസിൽ രാമചന്ദ്രൻ പോറ്റി അറസ്റ്റിലായത് എറണാകുളം ശിവക്ഷേത്രത്തിന് സമീപത്തുനിന്ന്. വിഷുദിവസം വിഗ്രഹത്തിൽ ചാർത്താൻ ക്ഷേത്രം അധികൃതർ നൽകിയ തിരുവാഭരണങ്ങളുമായാണ് രാമചന്ദ്രൻ പോറ്റി കടന്നുകളഞ്ഞത്.
കൊച്ചി ∙ നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ ആരോപണത്തിൽ വിൻ സിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി തേടി എക്സൈസ്. എന്നാൽ നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം എക്സൈസിനെ അറിയിച്ചു. വിൻ സിയുടെ പിതാവാണ് എക്സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്.
Results 1-25 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.