ADVERTISEMENT

കൊച്ചി∙ ദുർഗാദേവിയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു ആലുവ സ്വദേശിനിയായ ഫൊട്ടോഗ്രഫർക്കെതിരെയാണ് കേസ്. ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.

മോഡലിനെതിരെ പരാതി എടുക്കണോയെന്ന് പരിശോധിച്ചശേഷം തീരുമാനിക്കും. മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം നവരാത്രി തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിർവ്യാജം ഖേദിക്കുന്നെന്നും യുവതി അറിയിച്ചു.

ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും അവർ പറഞ്ഞു. നവരാത്രിയോട് അനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനെതിരെ കടുത്ത ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. പരാതി ഉയർന്നതോടെ പേജിൽനിന്ന് ചിത്രങ്ങൾ നീക്കിയിട്ടുണ്ട്.

English Summary: Police Reistered Case Against Photographer who Defames Goddess Durga on Social Media

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com