ADVERTISEMENT

കൊച്ചി∙ നടി ലീന മരിയ പോളിന് പനമ്പള്ളി നഗർ ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ മുഖ്യ സൂത്രധാരനും പിടികിട്ടാപ്പുള്ളിയുമായ നിസാം സലീമിന്റെ ഭീഷണി സന്ദേശം. വിദേശത്ത് ഒളിവിലുള്ള പ്രതി കൊച്ചിയിലുള്ള മാധ്യമ പ്രവർത്തകരിൽ ഒരാൾക്കാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ലീന മരിയ പോളിനോട് തരാനുള്ള പണമാണ് ചോദിച്ചത്. രവി പൂജാരി ഫോൺ വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഇനി അയാളെ ആവശ്യമില്ലെന്നും പറയുന്ന സന്ദേശത്തിൽ ലീന മരിയ പോൾ എവിടെ പോയി ഒളിച്ചാലും ട്രാക്കു ചെയ്യുമെന്നും പറയുന്നു.

സന്ദേശത്തിന്റെ പൂർണ രൂപം:

‘ഞാൻ നിസാം സലീമാണ്, കൊച്ചി ബ്യൂട്ടി പാർലർ ഷൂട്ടൗട്ടുമായി ബന്ധപ്പെട്ട് ഇപ്പോൾ ഇത്രേം കോവിഡും പ്രശ്നങ്ങളും ഉള്ളപ്പോൾ രവി പൂജാരിയെ ഉയർന്ന സുരക്ഷയിൽ കേരളത്തിൽ കൊണ്ടു വന്നിട്ട് നിങ്ങൾ തെളിവെടുത്തു. പ്രതിയില്ലേ, ലീന മരിയ.. അവളെ കൊണ്ടുവന്ന് എന്താണ് തെളിവെടുക്കാത്തെ? ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതി നമ്മൾക്കില്ല, ലീന മരിയ നമ്മൾക്കു തരാനുള്ള പണമാണ് 25 കോടി രൂപ. ലീന മരിയ പോളും ഭർത്താവ് സുകേഷും കൂടി നിലവിൽ 1500 കോടി രൂപ പറ്റിച്ചിട്ടുണ്ട്. സുകേഷ് തീഹാർ ജയിലിൽ കിടപ്പുണ്ട്. ലീന മരിയ പോളിനെ സിബിഐ അന്വേഷിക്കുന്നുണ്ട്. എന്നിട്ടും കേരളത്തിൽ കൊണ്ടു വന്ന് തെളിവെടുക്കാതെ വിഡിയോ കോളാണോ ചെയ്യുന്നത്. പിന്നെ രവി പൂജാരി, ഫോൺ വിളിച്ചതേ ഉള്ളൂ, പണി എടുക്കുന്നതും എടുപ്പിക്കുന്നതും നമ്മൾ തന്നെയാണ്. അതുകൊണ്ട് ലീന മരിയ പോളിനെ ഇനി വിടില്ല, രവി പൂജാരിയുടെ ആവശ്യവുമില്ല ഞങ്ങൾക്ക്. കിട്ടാനുള്ള പൈസ കിട്ടിയേ പറ്റൂ, അത് ലീന എവിടെ പോയി ഒളിച്ചാലും ട്രാക്ക് ചെയ്യുന്നുണ്ടാകും.’

English Summary: Panampilly Nagar Beauty Parlour Shooting - main accused Nisam Saleem warning to Leena Maria Paul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com