തട്ടിപ്പ് വ്യാപകം; ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ

Mail This Article
തിരുവനന്തപുരം ∙ എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് (എഡിഡബ്ല്യുഎം) പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ. തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ശ്രമം തുടങ്ങി.
നിരവധി എടിഎമ്മുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്ന ഓട്ടമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം) സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
തട്ടിപ്പിന്റെ കാരണം കണ്ടെത്താൻ ബാങ്കിന്റെ ഐടി വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. അതുവരെ എഡിഡബ്ല്യുഎം മെഷീനുകളിൽനിന്നു പണം പിൻവലിക്കാൻ സാധിക്കില്ല. എന്നാൽ ഡെപ്പോസിറ്റ് ചെയ്യുന്നതിനു തടസ്സമില്ലെന്നു ബാങ്ക് അറിയിച്ചു.
English Summary: SBI Blocks Withdrawl from ADWM