മ്യൂസിയത്തിൽ ആനക്കൊമ്പ്; മോന്‍സന്റെ വീട്ടില്‍ വനംവകുപ്പ്-കസ്റ്റംസ് പരിശോധന

Mail This Article
കൊച്ചി∙ കോടികളുടെ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ വീട്ടില്‍ വനംവകുപ്പും കസ്റ്റംസും പരിശോധന നടത്തുന്നു. മ്യൂസിയത്തിന്‍റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ് കണ്ടതിനെ തുടര്‍ന്നാണു വനംവകുപ്പിന്റെ പരിശോധന. ആഡംബര കാറുകള്‍, പുരാവസ്തുക്കള്‍ എന്നിവയുടെ വിശദാംശങ്ങള്‍ കസ്റ്റംസ് തേടും.
മോന്‍സന്റെ കൂട്ടാളി സന്തോഷ് കിളിമാനൂരില്‍ കോടികളുടെ തട്ടിപ്പു നടത്തിയെന്നും പരാതി ഉയർന്നിട്ടുണ്ട്. രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. നാണയശേഖരണത്തിലൂടെയാണു തട്ടിപ്പിന്റെ തുടക്കമെന്നും പരാതിക്കാരന്‍ പറയുന്നു. അതേസമയം മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളിയ എറണാകുളം എസിജെഎം കോടതി മൂന്നു ദിവസത്തേക്കു ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
English Summary: Forest, customs squad at the residence of Monson Mavunkal