ADVERTISEMENT

വാഷിങ്ടന്‍∙ മലയാളിയായ ഗീതാ ഗോപിനാഥ് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് പദവി ഒഴിയുന്നു. അവര്‍ ജനുവരിയില്‍ തിരികെ ഹാര്‍വഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിലേക്കു മടങ്ങുമെന്ന് ഐഎംഎഫ് അറിയിച്ചു. മൂന്നു വര്‍ഷത്തോളമാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി അവര്‍ പ്രവര്‍ത്തിച്ചത്. ആഗോള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയാറാക്കുന്ന ഗവേഷണ വിഭാഗത്തിനു നേതൃത്വം നല്‍കിയിരുന്നത് കണ്ണൂരില്‍ വേരുകളുള്ള ഗീതാ ഗോപിനാഥാണ്. 

ചീഫ് ഇക്കണോമിസ്റ്റ് പദവി വഹിച്ച ആദ്യ വനിതയെന്ന നിലയില്‍ ചരിത്രം സൃഷ്ടിച്ച ഗീതാ ഗോപിനാഥ് കോവിഡ് മഹാമാരി കാലത്ത് കൃത്യമായ വിലയിരുത്തലുകളായി മികച്ച സംഭാവനയാണു നല്‍കിയതെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവിയ പറഞ്ഞു. ഐഎംഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗീതയുടെ പ്രഭാവം മഹത്തരമായിരുന്നു. രാജ്യാന്തര വാക്‌സിനേഷന്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിലും ഐഎംഎഫിനുള്ളില്‍ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാനുള്ള സംഘം രൂപപ്പെടുത്തുന്നതിലും ഗീത മുഖ്യ പങ്കു വഹിച്ചുവെന്നും ക്രിസ്റ്റലീന പറഞ്ഞു.

2018 ഒക്‌ടോബറിലാണ് ഗീത ചീഫ് ഇക്കണോമിസ്റ്റായി ചുമതലലേറ്റത്. 2016 ജൂലൈ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സൗജന്യ സേവനം നല്‍കിയിരുന്ന ഗീതാ ഗോപിനാഥ് ഐഎംഎഫിലെ ചുമതലയേറ്റെടുക്കാനായി 2018ലാണു രാജിവച്ചത്.

English Summary: Gita Gopinath To Leave IMF, Return To Harvard University In January

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com