സി. മുഹമ്മദ് ഫൈസിയെ ഹജ് കമ്മിറ്റി ചെയർമാനായി വീണ്ടും തിരഞ്ഞെടുത്തു
![muhammadfaizi muhammadfaizi](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2021/11/3/muhammad%20faizi.jpg?w=1120&h=583)
Mail This Article
×
തിരുവനന്തപുരം∙ ഹജ് കമ്മിറ്റിയുടെ ചെയർമാൻ ആയി സി. മുഹമ്മദ് ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തു. മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
2018 മുതൽ ഹജ് കമ്മിറ്റിയുടെ ചെയർമാൻ ആയി പ്രവർത്തിക്കുകയാണ് മുഹമ്മദ് ഫൈസി. കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റും കാരന്തൂർ മർകസ് ജനറൽ മാനേജറുമാണ്. കോഴിക്കോട് കൊടുവള്ളി പന്നൂർ സ്വദേശിയാണ്.
English Summary: C. Muhammad Faizi elected as Haj Comittee Chairman again
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.