വിരമിക്കൽ ചടങ്ങിൽ മകന് 94കാരി അമ്മയുടെ സർപ്രൈസ്; മനംകവർന്ന് വിഡിയോ

Mail This Article
മക്കൾ എത്ര വളർന്നാലും അമ്മയ്ക്ക് കുഞ്ഞുങ്ങളാണെന്നു പറയാറുണ്ട്. അത്തരത്തിൽ ഹൃദയഹാരിയായ ഒരു വിഡിയോയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മകന്റെ റിട്ടയർമെന്റ് ചടങ്ങിൽ അമ്മ നൽകിയ സർപ്രൈസാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ മനംകവർന്നത്. ജോലിയിൽ നിന്നും വിരമിച്ചുള്ള ജീവിതത്തിൽ മകന് ആശംസകൾ നേരുകയാണ് 94കാരിയായ അമ്മ.
‘ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന സമൂഹമാധ്യമ പേജിലാണ് വിഡിയോ എത്തിയ്. റിട്ടയർമെന്റ് ദിനത്തിൽ മകനെ വിളിച്ച് അമ്മ ആശംസകൾ അറിയിക്കുന്നതാണ് വിഡിയോ. റേഡിയോ ഹോസ്റ്റ് ‘ഇത് ലൈവാണ്, സംസാരിച്ചോളൂ’ എന്ന് പറയുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. തുടർന്ന് സ്റ്റീവന്റെ 94 -കാരിയായ അമ്മ സംസാരിക്കുന്നതും കേൾക്കാം.
‘ഹായ്, സ്റ്റീവൻ. ഇത് നിന്റെ 94വയസ്സുള്ള അമ്മയാണ് വിളിക്കുന്നത്. മിഡിൽടൗണിൽ നിന്റെ ഷോ കേൾക്കുകയാണ്. റിട്ടയർമെന്റിന് നിന്നെ അഭിനന്ദനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, ചെയ്യുന്നതെന്തിലും നീ വിജയിക്കുമെന്നും ഞങ്ങൾക്കറിയാം. ഞാൻ നിന്നെ സ്നേഹിക്കുന്നു സ്റ്റീവൻ.’– എന്നാണ് അമ്മ പറയുന്നത്. തുടർന്ന് ‘നന്ദി അമ്മേ’ എന്ന് സ്റ്റീവൻ മറുപടി പറയുന്നതും കേൾക്കാം.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘അതിവേഗം ഈ വിഡിയോ ഹൃദയം കവർന്നു.’ എന്നായിരുന്നു ചിലർ കമന്റ് ചെയ്തത്. വിഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി. അമ്മയുടെ സ്നേഹമാണ് ഏറ്റവും പരിശുദ്ധം, വിഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി എന്നിങ്ങനെയുള്ള കമന്റുകളും എത്തി.