3.50 ദിർഹമിന് ഉൽപന്നങ്ങൾ: വൺ സോൺ ഇന്റർനാഷനൽ ഷാർജയിൽ

Mail This Article
ഷാർജ ∙ കുറഞ്ഞ വിലയിൽ മികച്ച ഷോപ്പിങ് സമ്മാനിച്ച് ജനപ്രീതി നേടിയ വൺ സോൺ ഇന്റർനാഷണൽ ഷാർജയിലും പ്രവർത്തനമാരംഭിച്ചു. ഷാർജ സഹാറ സെന്ററിലാണ് പുതിയ ഷോറൂം. നടൻ മിഥുൻ രമേശും ഭാര്യ ലക്ഷ്മി മേനോനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വൺ സോൺ ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ ഷിനാസ് സംബന്ധിച്ചു.
ഫാഷൻ ആക്സസറീസ്, ഗിഫ്റ്റുകൾ, ഹെൽത്ത് ആൻഡ് ബ്യൂട്ടി പ്രോഡക്ട്സ്, ഡിജിറ്റൽ ആക്സസറീസ്, കിച്ചൻ സാമഗ്രികൾ, കളിപ്പാട്ടങ്ങൾ, ഹോം കെയർ, കോസ്മെറ്റിക്സ്, ബാക്ക് ടു സ്കൂൾ പ്രോഡക്ട്സ് തുടങ്ങി 8000ത്തിലധികം ഉൽപന്നങ്ങൾ 3.50 ദിർഹമിന് ലഭിക്കും. പുതിയതായി ഏർപ്പെടുത്തിയ ക്രേസി പ്രൈസ് സോണിൽ കുട്ടികളുടെ വസ്ത്രങ്ങൾ 4.99, 9.99 ദിർഹമിന് ലഭിക്കും. ദീർഘകാലം നിലനിൽക്കുന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങളാണ് തങ്ങളുടേതെന്ന് ഷിനാസ് പറഞ്ഞു. ഖത്തർ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ കൂടി വൺ സോൺ ഇന്റർനാഷനൽ ഉടൻ വ്യാപിപ്പിക്കും.
നിലവിൽ ദുബായിലെ അൽ ഗുറൈർ മാൾ, മദീന മാൾ, അബുദാബി ഡെൽമ മാൾ, അൽ വാദ മാൾ, അൽ ഐൻ ബറാറി മാൾ എന്നിവിടങ്ങളിൽ വൺ സോൺ ഷോറൂമുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 058 623 0703.