ADVERTISEMENT

ടോക്കിയോ∙ ടോചിഗി പ്രിഫെക്ചറിലെ ഹീലിങ് പവിലിയൻ മൃഗശാലയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഒറ്റയ്ക്ക് വരുന്ന പുരുഷൻമാർക്ക് ‌പ്രവേശനമില്ലെന്ന പ്രഖ്യാപനമാണ് മൃഗശാല വാർത്തകളിൽ ഇടംപിടിക്കാൻ കാരണമായത്. മിസാ മാമയെന്ന വനിതയുടെ ഉടമസ്ഥതയിലുള്ള ഈ മൃഗശാലയിൽ ഒറ്റയ്ക്ക് വരുന്ന പുരുഷന്മാരിൽ ചിലർ വനിതാ ജീവനക്കാരെയും ഉടമയെയും ശല്യം ചെയ്യുന്ന സംഭവങ്ങൾ വർധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ഇതാണ് മൃഗശാല സന്ദർശിക്കാൻ ഒറ്റയ്ക്ക് വരുന്ന പുരുഷൻമാർക്ക് വിലക്ക് ഏർപ്പെടുത്താൻ കാരണമെന്ന് ഡയറക്ടർ മിസാ മാമ അറിയിച്ചു.

‘‘ ഇനി മുതൽ ഒറ്റയ്ക്ക് വരുന്ന പുരുഷൻമാരെ മൃഗശാല സന്ദർശിക്കാൻ അനുവദിക്കില്ല. ഇത് ധാർഷ്ട്യം കൊണ്ടല്ല. മറിച്ച് സന്ദർശനത്തിന് വന്ന ചില പുരുഷൻമാർ വനിതാ ജീവനക്കാരോടും അതിഥികളോടും മോശമായി പെരുമാറി. ഈ സാഹചര്യത്തിൽ എല്ലാവർക്കും  സുരക്ഷിതമായ ഒരിടം ഉറപ്പാക്കാനാണ് ഒറ്റയ്ക്ക് വരുന്ന പുരുഷൻമാർക്ക് വിലക്ക് ഏർപ്പെടുത്തിയത്.

 എല്ലാ സന്ദർശകർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ ഒരിടം ഒരുക്കുകയാണ് ലക്ഷ്യം.  മോശമായി പെരുമാറുന്നവരെ മാത്രം വിലക്കാൻ കഴിഞ്ഞിരുന്നെങ്കിൽ  അങ്ങനെ ചെയ്തേനെ. എന്നാൽ ഒരു സ്ത്രീ ഒറ്റയ്ക്ക് നടത്തുന്ന മൃഗശാല ആയതിനാൽ പ്രതികാരം ഭയമുണ്ട്. അതുകൊണ്ട് വേറെ വഴിയില്ല.

പുരുഷൻമാരോടുള്ള വിരോധം കൊണ്ടല്ല ഈ നിയമം, നിലവിലെ സാഹചര്യങ്ങൾ കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. പൊതുജനങ്ങളുടെ സഹാനുഭൂതിയും പിന്തുണയും അഭ്യർഥിക്കുന്നതായി’’  ഡയറക്ടർ മിസാ മാമ പറഞ്ഞു.

അതേസമയം, ഈ നിയമത്തെ എതിർത്ത് പലരും രംഗത്ത് വന്നിട്ടുണ്ട്. ഒറ്റയ്ക്ക് വരുന്ന പുരുഷൻമാരെ മാത്രം വിലക്കുന്നത് ശരിയല്ലെന്നും ഇത് വിവേചനമാണെന്നും ചിലർ വാദിച്ചു. ഇവിടെ മൃഗങ്ങളുമായി അടുത്തിടപഴകാനും ഭക്ഷണം നൽകാനും സന്ദർശകരെ അനുവദിക്കുന്ന മൃഗശാലയെന്ന പേരിൽ പ്രശസ്തമാണ്.

English Summary:

Japanese Zoo Bans Solo Male Visitors After Repeated Harassment

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com