‘വ്യായാമമൊന്നും ചെയ്യേണ്ട, ഈ മരുന്നു കഴിച്ചാൽ മതി വണ്ണം കുറയും’ എന്ന് ആരെങ്കിലും നിങ്ങളെ പറഞ്ഞു പ്രലോഭിപ്പിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. സിനിമാ നടിമാരും നടന്മാരും ഉപയോഗിക്കുന്നതാണ്, ഇലോൺ മസ്ക് വരെ റെക്കമൻഡ് ചെയ്യുന്നതാണ് എന്നുവരെ പറഞ്ഞാലും ഒരു കാര്യം മനസ്സിലുണ്ടാകണം; ഡോക്ടർമാര്‍ ഈ മരുന്നുകളെപ്പറ്റി എന്താണു പറയുന്നത്?
വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ നിങ്ങളുടെ ശരീരത്തോട് ചെയ്യുന്നത് എന്താണ്? യഥാർഥത്തിൽ ഈ മരുന്നുകൾക്ക് ‘മാന്ത്രിക’ ഗുണങ്ങളുണ്ടോ? എന്തിനാണ് ഇവ ഉപയോഗിക്കുന്നത്? എന്താണ് ഇവയുടെ പാർശ്വഫലങ്ങള്‍? മെഡിക്കൽ വിദഗ്ധർക്കും ഡയറ്റിഷ്യന്മാര്ക്കും ഇതിനെപ്പറ്റി എന്താണു പറയാനുള്ളത്?
വ്യായാമം ചെയ്യാതെ മരുന്നുകളിലൂടെ ഭാരം കുറയ്ക്കുന്നവരാണോ നിങ്ങൾ? എന്നാൽ ശ്രദ്ധിക്കുക; വരാൻ പോകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് പുതിയ പഠനങ്ങൾ. പലരുടെയും ആത്മവിശ്വാസത്തെ തകർക്കുന്ന അവസ്ഥയാണ് അമിതവണ്ണവും പൊണ്ണത്തടിയും. ഇതിൽനിന്ന് വളരെ എളുപ്പത്തിൽ മോചനം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകുകയുമില്ല. പെട്ടെന്ന് തടി കുറയ്ക്കാനുള്ള കുറുക്കുവഴിയായി ഡോക്ടർമാരുടെ നിർദേശപ്രകാരമല്ലാതെ വിപണിയിൽ ലഭ്യമായ മരുന്നുകൾ പരീക്ഷിക്കുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് കുത്തനെ ഉയർന്നിട്ടുണ്ട്. വ്യായാമത്തെ പടിക്കു പുറത്തുനിർത്തി പെട്ടെന്ന് വണ്ണം കുറയ്ക്കാനായി മരുന്നുകളെ ആശ്രയിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആണെന്നതാണ് യാഥാർഥ്യം.
ശാരീരിക ആരോഗ്യത്തേക്കാൾ ശരീരഘടനയ്ക്ക് മുൻതൂക്കവും പ്രാധാന്യവും നൽകുന്ന പ്രവണത സമൂഹത്തിൽ അടുത്തകാലത്ത് വർധിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങളിൽ ഇത് പ്രകടവുമാണ്. അത്തരക്കാർ ഭയക്കേണ്ടതുണ്ടെന്നാണ് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത്. യുഎസിലെ വാഷിങ്ടൻ സർവകലാശാല സ്കൂൾ ഓഫ് മെഡിസിൻ 2025 ജനുവരിയിൽ അവരുടെ നേച്ചർ മെഡിസിൻ ജേണലിലൂടെ പുറത്ത് വിട്ട ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് ശരീരഭാരം നിയന്ത്രിക്കാനുളള ജനപ്രിയ മരുന്നുകളുടെ അപകടസാധ്യതകളെക്കുറിച്ചാണ്.
English Summary:
Weight Loss Pills in India: The Growing Demand and Potential Dangers. The Side Effects of Popular Weight Loss Drugs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.