ADVERTISEMENT

ന്യൂഡൽഹി∙ കോവോവാക്സ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു. 12–17 പ്രായപരിധിയിലുള്ളവർക്കുള്ള വാക്സീനാണ് അംഗീകാരം ലഭിച്ചത്. പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സീനാണിത്. വെള്ളിയാഴ്ചയാണ് വാക്സീൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നൽകിയത്.

കോവിഡിനെതിരായ പോരാട്ടത്തിൽ ഇതു മറ്റൊരു നേട്ടമാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പ്രതികരിച്ചു. കോവോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ഡബ്ല്യുഎച്ച്ഒ അനുമതി ലഭിച്ചിരിക്കുന്നു. സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അദാർ പൂനാവാല ട്വിറ്ററിൽ കുറിച്ചു.

English Summary: Covid-19: Serum Institute's Covovax vaccine gets WHO Emergency Use Listing approval

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com