ADVERTISEMENT

തിരുവനന്തപുരം∙ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും അവ നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന തോമസ് ഐസക് ശൈലിയുടെ നിഴല്‍ വീണു കിടക്കുന്ന ബജറ്റാണു ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റിങ് സംവിധാനത്തെ തന്നെ പ്രഹസനമാക്കി മാറ്റിയയാളാണ് തോമസ് ഐസക്. അദ്ദേഹത്തിന്റെ പിന്‍ഗാമിക്കും ആ സ്വഭാവം ഉപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു ബജറ്റ് പ്രസംഗം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാലഗോപാലിന്റെ കഴിഞ്ഞ ബജറ്റിലെ 70 ശതമാനം പ്രഖ്യാപനങ്ങളും നടപ്പാക്കിയിട്ടില്ല. അദ്ദേഹം വീണ്ടും ആയിരക്കണക്കിനു കോടികളുടെ പ്രഖ്യാപനങ്ങള്‍ നടത്തി. ഇതിനൊക്കെ പണം എവിടെ നിന്നാണു വരുന്നതെന്ന് ബജറ്റില്‍ പറയുന്നില്ല. അതിരൂക്ഷമായ കടക്കെണിയില്‍പ്പെട്ടു കിടക്കുന്ന സംസ്ഥാനത്തെ അതില്‍ നിന്നു കരകയറ്റാനുള്ള വഴികളൊന്നും ബജറ്റ് നിര്‍ദേശിക്കുന്നില്ല.

നികുതി പിരിവു കാര്യക്ഷമമല്ല. കേന്ദ്രത്തില്‍ നിന്നു കിട്ടിക്കൊണ്ടിരിക്കുന്ന ജിഎസ്ടി നഷ്ടപരിപാരം അവസാനിക്കാന്‍ പോകുകയാണ്. അതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ഇത് എങ്ങനെ മറികടക്കുമെന്ന് ബാലഗോപാല്‍ മിണ്ടുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

English Summary: Ramesh Chennithala on Kerala Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com