സ്പൈസ് ജെറ്റ് വിമാനത്തിന് വീണ്ടും അടിയന്തര ലാൻഡിങ്; യാത്രക്കാർ സുരക്ഷിതർ
Mail This Article
മുംബൈ ∙ ഗുജറാത്തിലെ കാണ്ട്‌ലയിൽനിന്ന് മഹാരാഷ്ട്രയിലേക്കുള്ള യാത്രയ്‌ക്കിടെ സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി. വിൻഡ്ഷീൽഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. 23,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തിയത്.
സ്പൈസ് ജെറ്റിന്റെ രണ്ടാമത്തെ വിമാനമാണ് ചൊവ്വാഴ്ച പറക്കുന്നതിനിടെ അടിയന്തരമായി നിലത്തിറക്കിയത്. ഇന്ന് ഡൽഹിയിൽനിന്ന് ദുബായിലേക്കു പറന്ന സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക പ്രശ്നത്തെ തുടർന്ന് അടിയന്തരമായി കറാച്ചിയിൽ ഇറക്കിയിരുന്നു.
English Summary: SpiceJet Double Trouble: Karachi Stop, Windshield Cracks On Mumbai Flight