ഗാന്ധിജിയായി വേഷമിട്ട് താരമായി; ‘താമരക്കുളത്തിന്റെ ഗാന്ധി’ അന്തരിച്ചു
![abdulbasheer ഗാന്ധിജിയായി വേഷമിട്ടിരിക്കുന്ന അബ്ദുൽ ബഷീർ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/6/12/abdul%20basheer.jpg?w=1120&h=583)
Mail This Article
×
ആലപ്പുഴ ∙ നൂറുകണക്കിനു വേദികളിൽ ഗാന്ധിജിയെ അവതരിപ്പിച്ച താമരക്കുളം ചാവടിയിൽ പാറപ്പുറത്ത് അബ്ദുൽ ബഷീർ (72) അന്തരിച്ചു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഗാന്ധി വേഷത്തിൽ പൊതുപരിപാടികളിൽ എത്തി ബഷീർ ശ്രദ്ധ നേടിയിരുന്നു.
അഞ്ചു പതിറ്റാണ്ടായി നാടിന്റെ ശബ്ദവും വരയും ബഷീറായിരുന്നു. ഒരു കാലത്ത് കായംകുളം, മാവേലിക്കര, അടൂർ, ഭരണിക്കാവ്, കറ്റാനം, ചാരുംമൂട് തുടങ്ങിയ മേഖലകളിലെ അനൗൺസർ കൂടിയായിരുന്നു ബഷീർ.
English Summary: Abdul Basheer from Thamarakulam who acted as Gandhi on many dais died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.