കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി കാണാതായി; കോഴിക്കോട്ട് 13കാരന് ദാരുണാന്ത്യം
Mail This Article
പന്തീരാങ്കാവ് ∙ കോഴിക്കോട് പന്തീരങ്കാവിൽ പുഴയിൽ വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പാലാഴി അത്താണിയ്ക്കൽ ഫൈസലിന്റെ മകൻ സി.കെ. മുഹമ്മദ് ആദിൽ (13) ആണു മരിച്ചത്. പയ്യടിമിത്തൽ മാമ്പുഴ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ആദിലിനെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നു രാവിലെ പത്തു മണിയോടെയാണ് മാമ്പുഴ പാലത്തിനു സമീപം പുഴയിൽ കുളിക്കുന്നതിനിടെ ആദിലിനെ കാണാതായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
English Summary: Teanager Death At Kozhikode