ന്യൂജഴ്സി ∙ രാജ്യത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറക്കാനൊരുങ്ങി യുഎസ്. ന്യൂജഴ്സിയിൽ പണിപൂർത്തിയായ ബിഎപിഎസ് സ്വാമിനാരായണ്‍ അക്ഷർധാം ക്ഷേത്രം ഒക്ടോബര്‍ എട്ടിനാണു തുറക്കുക.
ന്യൂജഴ്സിയിലെ ബിഎപിഎസ് സ്വാമിനാരായണ്‍ അക്ഷർധാം ക്ഷേത്രം. Photo Credit: baps.org
ന്യൂജഴ്സിയിലെ റോബിന്‍സ്‌വില്ലെ ടൗണ്‍ഷിപ്പില്‍ 183 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രസമുച്ചയം 12 വർഷം കൊണ്ടാണു നിർമിച്ചത്. യുഎസിൽനിന്നുള്ള 12,500 വൊളന്റിയർമാർ നിർമാണത്തിൽ പങ്കാളികളായി. ലോകത്തെ ഏറ്റവും വലുതും ഉയരും കൂടിയതുമായ ഹിന്ദു ക്ഷേത്രമായ കംബോഡിയയിലെ അങ്കോർ വാട്ടിനു പിന്നിൽ രണ്ടാം സ്ഥാനമാണ് ഈ ക്ഷേത്രത്തിന്. 100 ഏക്കറിലാണു ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം.
ഇന്ത്യൻ സംസ്കാരത്തിന്റെ ചുവടുപിടിച്ചാണു ന്യൂജഴ്സിയിലെ ക്ഷേത്രം ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ സംഗീതോപകരണങ്ങൾ, നൃത്തരൂപങ്ങൾ, ദേവീദേവ രൂപങ്ങൾ എന്നിങ്ങനെ പതിനായിരത്തിലേറെ ശിൽപ്പങ്ങളും കൊത്തുപണികളും ക്ഷേത്രത്തിലുണ്ട്. പ്രധാന ശ്രീകോവിലിനു പുറമെ 12 ഉപശ്രീകോവിലുകളും 9 ഗോപുരങ്ങളും 9 പിരമിഡ് ഗോപുരങ്ങളുമാണു ക്ഷേത്രത്തിൽ വിസ്മയം തീർക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.