ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചു വരുത്തി മർദിച്ചു: 75,000 രൂപ തട്ടി, 3 പേർ അറസ്റ്റിൽ
Mail This Article
×
സംഗം വിഹാർ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചു വരുത്തി മർദിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് 75,000 രൂപ തട്ടിയെടുത്തു. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തി ആകാത്ത ഒരാളും അഭിഷേധ് ഭന്ദാന (23), അമൻ സിങ് (24) എന്നിവരുമാണ് പിടിയിലായത്. ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട ആൺകുട്ടി വിളിച്ചതനുസരിച്ചാണു യുവാവ് സംഗം വിഹാറിലെത്തിയത്.
ആൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ ഇരുവരും ഇരിക്കുമ്പോൾ മറ്റു 2 പേർ കൂടിയെത്തി യുവാവിന്റെ മൊബൈൽ തട്ടിയെടുത്തു. മർദിച്ച ശേഷം നിർബന്ധിച്ച് അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ മറ്റൊരു അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണു പ്രതികളെ കുടുക്കിയതെന്ന് ഡപ്യൂട്ടി കമ്മിഷണർ അങ്കിത് ചൗഹാൻ പറഞ്ഞു.
English Summary:
Police arrested three people in connection with attacking a man in Delhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.