ADVERTISEMENT

ബെംഗളൂരു∙ രാജ്യസഭാ തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ ബിജെപി നടത്തിയ അട്ടിമറിനീക്കം ലക്ഷ്യംകണ്ടില്ല. കോണ്‍ഗ്രസിന്റെ 3 സ്ഥാനാര്‍ഥികളും ജയിച്ചു. അജയ് മാക്കന്‍, ഡോ.സയിദ് നസീർ ഹുസൈന്‍, ജി.സി.ചന്ദ്രശേഖർ എന്നിവർ യഥാക്രമം 47, 46, 46 വീതം വോട്ട് നേടിയാണ് ജയിച്ചത്.

Read Also: പൗരത്വ ഭേദഗതി നിയമം അടുത്ത മാസം മുതൽ നടപ്പാക്കിയേക്കും: റിപ്പോർട്ട്

ബിജെപി സ്ഥാനാര്‍ഥി നാരായണ ബന്ദായകെ ജയിച്ചപ്പോൾ ജെഡിഎസിന്റെ കുപേന്ദ്ര സ്വാമി പരാജയപ്പെട്ടു. ബിജെപി എംഎൽഎ എസ്.ടി.സോമശേഖർ കോൺഗ്രസിന് വോട്ട് ചെയ്തത് പാർട്ടിക്ക് ക്ഷീണമായി. ബിജെപി എംഎൽഎ ശിവറാം ഹെബ്ബാർ വോട്ട് ചെയ്യാൻ നിയമസഭയിൽ എത്തിയതുമില്ല.

ഹിമാചല്‍ പ്രദേശില്‍ ബിജെപിയുടെ ഹർഷ് മഹാജൻ രാജ്യസഭയിലേക്ക് വിജയിച്ചു. മനു അഭിഷേക് സിങ്‍വിയായിരുന്നു കോൺഗ്രസ് സ്ഥാനാര്‍ഥി. വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ്–ബിജെപി നേതാക്കൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയതായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ആരോപിച്ചു.

കോണ്‍ഗ്രസിന്‍റെ 5 എംഎല്‍എമാരെ സുരക്ഷാ സേനയുടെ കാവലില്‍ ഹരിയാനയിലേക്ക് മാറ്റിയതായാണ് ആരോപണം. ഉത്തർപ്രദേശിൽ ക്രോസ് വോട്ടിങ്ങിനെച്ചൊല്ലി ബഹളമുയർന്നു, വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. അഖിലേഷ് യാദവിന്റെ സമാജ്‍വാദി പാർട്ടിയിലെ 7 എംഎൽഎമാരും മായാവതിയുടെ ബിഎസ്പിയിലെ ഒരു എംഎൽഎയും ബിജെപിക്കാണു വോട്ടു ചെയ്തത്.

English Summary:

Rajya Sabha election in Karnataka, UP and Himachal Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com