ADVERTISEMENT

മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നെങ്കിൽ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുമായിരുന്നുവെന്ന് ബിജെപി നേതാവ് പങ്കജ മുണ്ടെ. പക്ഷേ ചിലർക്കത് ഇഷ്ടമായിരുന്നില്ല. തോൽവിയുടെ പശ്ചാത്തലത്തിൽ പ്രവർത്തകർ തന്റെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്നും അവർ പറഞ്ഞു. 

ബീഡ് ലോക്‌സഭാ സീറ്റിൽ എൻസിപിയുടെ ബജ്‌റംഗ് സോനവാനെയോട് വെറും 6,553 വോട്ടിന്റെ വ്യത്യാസത്തിലാണ് മുണ്ടെ പരാജയപ്പെട്ടത്. ‘‘ഞാൻ 6.7 ലക്ഷം വോട്ടുകൾ നേടി. വിജയിച്ചിരുന്നെങ്കിൽ എന്നെ ഹീറോ ആയി വാഴ്ത്തുമായിരുന്നു. എന്നാൽ ചിലർക്കത് ഇഷ്ടപ്പെടില്ലായിരുന്നു.’’– മുണ്ടെ പറയുന്നു. 

2019ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം അഞ്ചു വർഷത്തെ വനവാസമാണ് തനിക്ക് നേരിടേണ്ടി വന്നത്. ഏറ്റവും പുതിയ തോൽവിയോടെ, പ്രവർത്തകർ തന്റെ ഭാവിയിൽ ആശങ്കാകുലരാണ്. തനിക്കുവേണ്ടി ഒരു തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. പാർട്ടി സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നത് വരെ മത്സരിക്കുമെന്ന് അറിയില്ലായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തന്റെ അടുത്ത നീക്കം തീരുമാനിക്കുമെന്നും മുണ്ടെ പറഞ്ഞു.

English Summary:

Pankaja Munde on Election Defeat: ‘A Hero If I Had Won’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com