ADVERTISEMENT

കൊച്ചി∙ തൃപ്പൂണിത്തുറയിൽ ബസുകളുടെ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പിടിച്ചിറക്കി ഡ്രൈവറെ ക്രൂരമായി മർദിച്ചു. എറണാകുളത്തുനിന്ന് വൈക്കത്തേക്ക് പോകുന്ന സ്വകാര്യ ബസിലെ ജീവനക്കാരനെയാണ് മറ്റൊരു ബസിലെ ജീവനക്കാർ സംഘം ചേർന്ന് മർദിച്ചത്. 

യാത്രക്കാരും റോഡിൽ കൂടിയവരും ബഹളം വച്ചതോടെയാണ് അക്രമികൾ പിൻവാങ്ങിയത്. സ്ഥലത്ത് തൃപ്പൂണിത്തുറ പൊലീസെത്തി നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം മത്സരയോട്ടത്തെ തുടർന്ന് ബസുകൾ കൂട്ടിയിടിച്ചിരുന്നു.

English Summary:

Private Bus Staff Clash Over Bus Timing in Thrippunithura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com