കോഴിക്കോട്ട് ആശുപത്രിയിൽനിന്ന് ചാടി രോഗി ജീവനൊടുക്കി; സംഭവം പുലർച്ചെ ഒരുമണിക്ക്
Mail This Article
കോഴിക്കോട് ∙ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനല്‍ ചില്ല് തകര്‍ത്തു താഴേക്ക് ചാടി രോഗി ജീവനൊടുക്കി. തലശ്ശേരി സ്വദേശി അസ്‌കര്‍ ആണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയാണ് അസ്കർ താഴേക്ക് ചാടിയത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ പന്ത്രണ്ടിനാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒൻപതാം വാർഡിൽ ചികിത്സയിലായിരുന്ന അസ്കർ മുപ്പത്തിയൊന്നാം വാർഡിലെത്തി ജനൽ തകർത്ത് താഴേക്കു ചാടുകയായിരുന്നു. ഉടനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)