ADVERTISEMENT

പാലക്കാട് ∙ കഞ്ചിക്കോട് വാധ്യാർചള്ളയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കർഷകനു ഗുരുതര പരുക്ക്. വാധ്യാർചള്ളയിൽ രത്നത്തിന്റെ മകൻ വിജയനാണ് (41)  പരുക്കേറ്റത്. കഴുത്തിനും ഇടുപ്പിനും ചവിട്ടേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. വിജയനും അച്ഛൻ രത്നവും ചേർന്ന് കൃഷിയിടത്തിൽ ഇറങ്ങിയ ആനക്കൂട്ടത്തെ  അകറ്റാൻ ശ്രമിക്കുമ്പോഴാണ് തിരിച്ച് ആക്രമണമുണ്ടായത്.

രത്നം ഓടി രക്ഷപ്പെട്ടെങ്കിലും വിജയനെ ആന ചവിട്ടി. ഇദ്ദേഹം ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും കഴുത്തിനു ഇടുപ്പിനും ചവിട്ടേൽക്കുകയായിരുന്നു. സമീപവാസികൾ ഓടിക്കൂടി പടക്കമെറിഞ്ഞതോടെ ആനക്കൂട്ടം പിന്തിരിഞ്ഞ് ഓടി. പരുക്കേറ്റ വിജയനെ ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

English Summary:

Palakkad Elephant attack: Palakkad wild elephant attack leaves farmer seriously injured. Vijayan, a 41-year-old farmer, was trampled by an elephant while trying to protect his farm, suffering severe neck and hip injuries.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com