നാടക നടി കാവുങ്കര ഭാർഗവി അന്തരിച്ചു

Mail This Article
×
ഒറ്റപ്പാലം ∙ പെൺകൂട്ടായ്മ ഒരുക്കിയ ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ എന്ന നാടകത്തിലെ പ്രധാന വേഷം അവതരിപ്പിച്ച കാവുങ്കര ഭാർഗവി (94) കൂനത്തറയിലെ വസതിയിൽ അന്തരിച്ചു. ഇന്ത്യയിലെ ആദ്യത്തേതെന്ന് അറിയപ്പെടുന്ന നാടകമാണിത്. അകത്തളങ്ങളിൽ തളച്ചിടപ്പെട്ട അന്തർജനങ്ങളുടെ സമരകാഹളവും നവോത്ഥാന ചരിത്രത്തിലെ ഉജ്വലമായ അധ്യായവുമായിരുന്നു ദേവസേന എന്ന കഥാപാത്രം. പ്രതിസന്ധികളുടെ കനൽ വഴികൾ താണ്ടിയ ചരിത്ര നാടകത്തിലെ നായിക.
English Summary:
Renowned Malayalam stage actress Kavunkara Bhargavi passed away.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.