ദലിത് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ. കൊച്ച് അന്തരിച്ചു

Mail This Article
കോട്ടയം ∙ പ്രമുഖ ദലിത് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ.കൊച്ച് (76) അന്തരിച്ചു. അർബുദ ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പാലിയേറ്റീവ് ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ സ്വദേശിയാണ്. മൃതദേഹം കടുത്തുരുത്തിയിലെ വീട്ടിൽ. നാളെ രാവിലെ 11ന് കടുത്തുരുത്തി പഞ്ചായത്ത് ഓഫിസ് ഹാളിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ സംസ്കാരം. ഉഷയാണു ഭാര്യ. ജയസൂര്യൻ, സൂര്യനയന എന്നിവർ മക്കളാണ്.
കെഎസ്ആർടിസിയിൽനിന്നു സൂപ്രണ്ടായാണു വിരമിച്ചത്. സമഗ്ര സംഭാവനയ്ക്ക് 2021ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു. ‘ദലിതൻ’ എന്ന ആത്മകഥ ശ്രദ്ധേയമാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം തുടങ്ങിയവയാണ് മറ്റു കൃതികൾ.