ADVERTISEMENT

നാഗ്പുര്‍ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത് എത്തി മോഹൻ ഭാഗവതിനെ കണ്ടത് അദ്ദേഹത്തിന്റെ വിരമിക്കല്‍ തീരുമാനം അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയാണ്. മോദി ആർഎസ്എസ് ആസ്ഥാനത്തെത്തി 24 മണിക്കൂർ പിന്നിടുമ്പോഴാണ് സഞ്ജയ് റാവുത്തിന്റെ വെളിപ്പെടുത്തൽ‌.

അടുത്ത നേതാവ് മഹാരാഷ്ട്രയില്‍ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായത്. 2029 ലെ തിരഞ്ഞെടുപ്പിനു മുന്‍പ് മോദി വിരമിക്കുന്നുവെന്നാണ് സൂചന. സെപ്റ്റംബറിലാണ് നരേന്ദ്ര മോദി വിരമിക്കാൻ പദ്ധതിയിടുന്നതെന്നും സഞ്ജയ് റാവുത്ത് പറയുന്നു. 

അതേസമയം, നരേന്ദ്ര മോദിയുടെ പിൻഗാമിയെ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മോദി തങ്ങളുടെ നേതാവാണെന്നും അദ്ദേഹം തുടരുമെന്നും ഫഡ്നാവിസ് പറഞ്ഞു. ‘‘നമ്മുടെ സംസ്‌കാരത്തില്‍ അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗള്‍ പാരമ്പര്യമാണ്. ആ ചര്‍ച്ചയ്ക്ക് സമയമായിട്ടില്ല. 2029 ൽ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണും’’ – ഫഡ്നാവിസ് പറഞ്ഞു.

English Summary:

PM visited RSS office to 'announce September retirement plan', Sanjay Raut claims

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com