വാളയാർ കേസ്: മാതാപിതാക്കൾക്കെതിരായ നിയമ നടപടികൾ തടഞ്ഞ് ഹൈക്കോടതി

Mail This Article
കൊച്ചി ∙ വാളയാർ കേസിൽ സഹോദരിമാരുടെ മാതാപിതാക്കൾക്കെതിരായ നിയമ നടപടികൾ തടഞ്ഞ് ഹൈക്കോടതി. മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആറു കുറ്റപത്രങ്ങളിലാണ് മാതാപിതാക്കളെ പ്രതി ചേർത്തിരുന്നത്. ഇവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കുറ്റപത്രം സമർപ്പിച്ച കേസിൽ മാതാപിതാക്കൾ വിചാരണക്കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് നേരത്തെ സമൻസ് അയച്ചിരുന്നു. എന്നാൽ, ഈ കാര്യത്തിലും ജസ്റ്റിസ് സി.ജയചന്ദ്രന്റെ ബെഞ്ച് ഇളവ് അനുവദിച്ചിട്ടുണ്ട്. മാതാപിതാക്കൾ നൽകിയ ഹർജിയിൽ തീരുമാനമായ ശേഷം മാത്രം കോടതിയിൽ ഹാജരായാൽ മതിയെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹർജിയിൽ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേൾക്കും.