ചാരവൃത്തി ആരോപിച്ച് 6 വർഷം ജയിലിൽ, നസാനിന് മോചനം; ബ്രിട്ടൻ നൽകിയത് 4400 കോടി
Mail This Article
ടെഹ്റാൻ ∙ ഇറാൻ 6 വർഷം ജയിലിലടച്ച ബ്രിട്ടിഷ് സന്നദ്ധ പ്രവർത്തക നസാനിൻ സഗാറി റാറ്റ് ക്ലിഫിന് ഒടുവിൽ മോചനം. ബ്രിട്ടിഷ് പാസ്പോർട്ട് തിരികെ നൽകി അവരെ ലണ്ടനിലേക്കു മടക്കി അയയ്ക്കാൻ ടെഹ്റാൻ വിമാനത്താവളത്തിലെത്തിച്ചു. ഇറാന് വർഷങ്ങൾക്കു മുൻപുള്ള ആയുധ ഇടപാടിൽ നൽകാനുള്ള 4400 കോടി രൂപയും ബ്രിട്ടിഷ് സർക്കാർ നൽകിയതായി റിപ്പോർട്ടുണ്ട്.
ഇറാനിൽ ഷാ ഭരണകാലത്ത് 1750 ചീഫ്റ്റെയ്ൻ ടാങ്കുകളും മറ്റ് ആയുധങ്ങളും വാങ്ങാൻ ബ്രിട്ടന് ഓർഡർ നൽകിയിരുന്നു. എന്നാൽ, 1979 ൽ ഷാ അട്ടിമറിക്കപ്പെട്ടതോടെ ആയുധങ്ങൾ നൽകിയില്ല. ഈ കടമാണ് നസാനിന്റെ മോചനത്തെ തുടർന്ന് ബ്രിട്ടൻ വീട്ടിയത്. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ സന്നദ്ധ സേവകയായി പ്രവർത്തിക്കുമ്പോഴാണ് ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ചാരവൃത്തി നടത്തിയെന്നാരോപിച്ച് നസാനിനെ ജയിലിലടച്ചത്.
Content Highlight: Nazanin Zaghari-Ratcliffe travels back to UK after six-year detention in Iran