നുറുക്ക് ഗോതമ്പ് പായസം വായിൽ വെള്ളം ഊറുന്ന രുചിയിൽ
Mail This Article
×
സദ്യ സ്പെഷ്യൽ നുറുക്ക് ഗോതമ്പ് പായസം വായിൽ വെള്ളം ഉറുന്ന രുചിയിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ :
- നുറുക്ക് ഗോതമ്പ് -150 ഗ്രാം
- ശർക്കര പാനി -350 മില്ലി (6 ശർക്കര ഉരുക്കിയത് ഏകദേശം 400 ഗ്രാം ശർക്കര )
- കട്ടി കുറഞ്ഞ തേങ്ങ പാൽ (രണ്ടാം പാൽ )-300 മില്ലിലിറ്റർ
- കട്ടിയുള്ള തേങ്ങ പാൽ (ഒന്നാം പാൽ )- 100 മില്ലിലിറ്റർ
- ഏലയ്ക്ക പൊടിച്ചത് - 4 എണ്ണം
- അണ്ടിപരിപ്പ് -10 എണ്ണം
- ഉണക്ക മുന്തിരി -ആവശ്യത്തിന്
- നെയ്യ് -2 ടീസ്പൂൺ
തയാറാക്കുന്ന വിധം :
നുറുക്ക് ഗോതമ്പ് നന്നായി കഴുകി ഒരു കുക്കറിൽ ഇടുക. അതിലേക്കു 750 മില്ലിലിറ്റർ വെള്ളം ഒഴിക്കുക. ഒരു വിസിൽ വരുന്നത് വരെ ഉയർന്ന തീയിൽ വയ്ക്കുക. അതിനു ശേഷം തീ കുറച്ച് ഒരു 20 മിനിറ്റ് വേവിക്കുക. വെന്ത ശേഷം അതിലേക്ക് ശർക്കര പാനി, ഒരു ടീസ്പൂൺ നെയ്യ് എന്നിവ ഇട്ട് നന്നായി ഇളക്കി ഒന്ന് കുറുക്കി എടുക്കുക. അതിലേക്കു കട്ടികുറഞ്ഞ തേങ്ങ പാൽ ഒഴിച്ച് ഇളക്കി ഒരു 8 മിനിറ്റ് വറ്റിച്ചെടുക്കുക. അതിനുശേഷം കട്ടിയുള്ള തേങ്ങ പാൽ ഒഴിച്ച് ഇളക്കി തീ അണക്കുക. അതിലേക്കു ഏലയ്ക്ക പൊടിച്ചത് ഇടുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് പായസത്തിലേക്കു ഇടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.