പത്ത് മിനിറ്റ് കൊണ്ട് സുഖിയൻ തയാറാക്കാം

Mail This Article
നാലുമണിപലഹാരത്തിന് ഉഗ്രൻ രുചിയിൽ സുഖിയൻ തയാറാക്കാം.
ചേരുവകൾ
- ചെറുപയർ - 250 ഗ്രാം
- മൈദാ മാവ്- 1 കപ്പ്
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ജീരകം - 2 ടീസ്പൂൺ
- ശർക്കര- 1 എണ്ണം
- ഏലയ്ക്ക - 4 എണ്ണം പൊടിച്ചത്
- തേങ്ങാപ്പീര- 1/2 കപ്പ്
- സൺഫ്ലവർ ഓയിൽ- 400 മില്ലി ലിറ്റർ
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെറുപയർ കുറച്ച് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു കുക്കറിൽ വേവിക്കാം. ശേഷം മൈദാ മാവിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു ദോശ മാവ് പരുവത്തിൽ മിക്സ് ചെയ്യാം. ശേഷം മുകളിൽ പറഞ്ഞ അളവിൽ മഞ്ഞൾപ്പൊടിയും ജീരകവും ചേർത്ത് യോജിപ്പിക്കാം. അതിന് ശേഷം നമ്മൾ ചൂടോട് കൂടി വേവിച്ച പയറിൽ ഏലയ്ക്ക പൊടിച്ചതും ശർക്കര ചീകിയത്തും തേങ്ങാ പീരയും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം കൈ കൊണ്ട് ഒരു ചെറിയ ബോൾ രൂപത്തിൽ മിക്സിൽ നിന്നും എടുത്ത് ഉരുട്ടിയ ശേഷം മാവിൽ മുക്കി വീണ്ടും മിക്സ് ചെയ്ത് ഓയിൽ ചൂടാക്കി ഓരോന്നായി ഇട്ടു കൊടുക്കുക. ഒരു ഭാഗം മൂക്കുമ്പോൾ തിരിച്ചിട്ടു വേവിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക.