ഉഴുന്നു വേണ്ട, മാവ് പൊങ്ങാനും വയ്‌ക്കണ്ട; എളുപ്പത്തിലൊരു ഉള്ളി ദോശ
Mail This Article
×
വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ. ദോശ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ സാധാരണയായി ഉണ്ടാക്കുന്ന ദോശയിൽ നിന്നും വ്യത്യസ്തമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഉള്ളിദോശയുടെ രുചി പരീക്ഷിച്ചാലോ!
ചേരുവകൾ:
- പച്ചരി - ½ കിലോ
- ചോറ് - ½ കപ്പ്
- തേങ്ങ ചിരകിയത് - ½ കപ്പ്
- റവ - 2 ടേബിൾസ്പൂൺ
- പഞ്ചസാര - 2 ടേബിൾസ്പൂൺ
- ചുവന്നുള്ളി - 8-10 എണ്ണം
- ജീരകം - ½ ടീസ്പൂൺ
- വെള്ളം - 2½ കപ്പ്
- ഉപ്പ് - ½ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അരി ചൂടുവെള്ളത്തിൽ 2 മണിക്കൂർ കുതിർത്തു വച്ചതിനു ശേഷം കഴുകി വാരി വെള്ളം വാർത്തു വയ്ക്കുക.
മിക്സിയുടെ ജാറിൽ വാർത്തുവച്ച അരി, ചോറ്, തേങ്ങ ചിരകിയത്, റവ, പഞ്ചസാര, ചുവന്നുള്ളി, ജീരകം എന്നിവ വെള്ളം ഒഴിച്ചു നന്നായി അരച്ചെടുക്കാം.
അരച്ചെടുത്ത മാവ് ഒരു പാത്രത്തിൽ ഒഴിച്ച് ഉപ്പ് ചേർത്തു നന്നായി ഇളക്കി അര മണിക്കൂർ മൂടി വയ്ക്കുക. ശേഷം ദോശ ഉണ്ടാക്കിയെടുക്കാം. ചൂടോടെ ചട്ണിയോ സാമ്പാറോ ചേർത്തു കഴിക്കാം.
Content Summary : Instant onion dosa with crispy edges, breakfast recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.