ഇഷ്ടമാകും ഈ പച്ചടി; ഉണ്ടാക്കി നോക്കിയാലോ?
Mail This Article
അവിയലും സാമ്പാറും ഒക്കെ ഉണ്ടെങ്കിലും പച്ചടിയും ചോറിന് ഹൈലൈറ്റ് ആണ്. സദ്യയ്ക്ക് പ്രധാനിയാണ് പച്ചടി. ബീറ്റ്റൂട്ട് പച്ചടിയുണ്ടെങ്കിലും വെള്ളരിക്ക പച്ചടിയും എല്ലാവർക്കും പ്രിയമാണ്. എളുപ്പവഴിയിൽ പച്ചടി തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
വെള്ളരിക്ക ഒന്ന്
പച്ചമുളക് മൂന്നെണ്ണം
നാളികേരം ഒരു കപ്പ്
തൈര് ഒരു കപ്പ്
കടുക് അര ടീസ്പൂൺ
ചുവന്ന മുളക് രണ്ടെണ്ണം
കറിവേപ്പില രണ്ട് തണ്ട്
ഉപ്പ് പാകത്തിന്
തയാറാക്കേ വിധം:-
വെള്ളരിക്ക കഴുകി വൃത്തിയാക്കി നുറുക്കുക. കുറച്ച് വെള്ളത്തിൽ വേവിക്കുക. അതിലേക്ക് തേങ്ങ, പച്ചമുളക്, കടുക് ചേർത്ത് അരച്ചത് ചേർത്ത് നന്നായി ഇളക്കുക. ആ സമയത്ത് ഉപ്പും ചേർക്കുക.
അവസാനം തൈര് ചേർത്ത് നന്നായി ഇളക്കുക. ഗ്ലാസ് ഓഫ് ചെയ്യുക. വെളിച്ചെണ്ണ ഒഴിച്ച് കടുക്, ചുവന്ന മുളക് , കറിവേപ്പില വറുത്ത് ഇടുക. സ്വാദിഷ്ടമാണ് ഒരു പോലെ ആരോഗ്യ പ്രദവും.