ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മുംബൈ ∙ കിരീടപ്പോരാട്ടത്തിൽ പതറുന്ന പതിവ് ഹർമൻപ്രീത് കൗർ തിരുത്തി. പ്രഥമ വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിൽ ക്യാപ്റ്റൻ ഹർമൻ മുന്നിൽ നിന്നു നയിച്ചപ്പോൾ മുംബൈ ഇന്ത്യൻസിന് കിരീടം. അവസാന ഓവർ വരെ ആവേശം നിലനിന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 7 വിക്കറ്റ് ജയവുമായാണ് പ്രഥമ വനിതാ പ്രിമിയർ ലീഗ് ചാംപ്യൻമാർ എന്ന നേട്ടം മുംബൈ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 9ന് 131 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ മുംബൈ മൂന്നു പന്ത് മാത്രം ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മുംബൈയ്ക്കായി നാറ്റ് സിവർ (55 പന്തിൽ 60) അർധ സെഞ്ചറി നേടി പുറത്താകാതെ നിന്നു. സിവറാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഹർമൻ 37 റൺസ് നേടി. മുംബൈയ്ക്കായി ഇസി വോങും ഹെയ്‌ലി മാത്യൂസും 3 വിക്കറ്റ് വീതം വീഴ്ത്തി. 

ഡൽഹി ക്യാപിറ്റൽസ് താരങ്ങൾ മത്സരത്തിനിടെ
ഡൽഹി ക്യാപിറ്റൽസ് താരങ്ങൾ മത്സരത്തിനിടെ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിയുടെ മുൻനിര ബാറ്റർമാരെ ഇസി വോങ് തുടക്കത്തിലേ മടക്കി. മത്സരത്തിന്റെ 2–ാം ഓവറിൽ ഷെഫാലി വർമ (11 റൺസ്), അലീസ് കാപ്സെ (പൂജ്യം) എന്നിവരെ പുറത്താക്കിയ ഇസി ഒരോവറിനു ശേഷം ജമൈമ റോഡ്രിഗസിനെയും വീഴ്ത്തി. 4.2 ഓവറിൽ 3ന് 35 എന്ന നിലയിൽ തകർന്ന ഡൽഹിയെ കരകയറ്റിയത് ഒരറ്റത്ത് നിലയുറപ്പിച്ച മെഗ് ലാനിങ്ങാണ്. 

മുംബൈ ഇന്ത്യൻസ് താരങ്ങളുടെ ആഹ്ലാദം
മുംബൈ ഇന്ത്യൻസ് താരങ്ങളുടെ ആഹ്ലാദം

മരിസെയ്ൻ കാപിനൊപ്പം ചേർന്ന് 4–ാം വിക്കറ്റിൽ ലാനിങ് 38 റൺസ് കൂട്ടിച്ചേർത്തെങ്കിലും പിന്നീട് ഡൽഹി നേരിട്ടത് കൂട്ടത്തകർച്ചയാണ്. 3ന് 73 എന്ന നിലയിൽ നിന്ന് 9ന് 79 എന്ന നിലയിലേക്ക് ഡൽഹി വീണു. 6 റൺസ് എടുക്കുന്നതിനിടെ വീണ 6 വിക്കറ്റിൽ മൂന്നും നേടിയത് ഹെയ്‌ലി മാത്യൂസാണ്. നൂറിൽ താഴെ അവസാനിക്കുമെന്നു കരുതിയ ഡൽഹി ഇന്നിങ്സിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത് അവസാന വിക്കറ്റിൽ തകർത്തടിച്ച ശിഖ പാണ്ഡെയും (17 പന്തിൽ 27*) രാധ യാദവുമാണ് (12 പന്തിൽ 27*). അവസാന വിക്കറ്റിൽ ഇരുവരും 24 പന്തിൽ 52 റൺസ് കൂട്ടിച്ചേർത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ യാത്സിക ഭാട്ടിയയുടെ (4) വിക്കറ്റ് നഷ്ടമായി. സൂപ്പർ താരം ഹെയ്‌ലിയുടെ വിക്കറ്റ് കൂടി പോയതോടെ മുംബൈ തകരുമെന്ന് തോന്നിച്ചെങ്കിലും ഹർമനും നാറ്റ് സിവറും ചേർന്ന് കരകയറ്റി. ഇരുവരും ചേർന്ന് 62 റൺസ് കൂട്ടിച്ചേ‍ർത്തു. 37 റൺസെടുത്ത ഹർമൻ റണ്ണൗട്ടായി. പിന്നാലെ എത്തിയ അമേലിയ കെർ 19–ാം ഓവറിൽ തുടർച്ചയായി 2 ഫോർ നേടി. അവസാന ഓവറിലെ 5 റൺസ് വിജയലക്ഷ്യം 3 പന്ത് ബാക്കി നിൽക്കെ മുംബൈ മറികടന്നു.

English Summary: Delhi Capitals vs Mumbai Indians Match Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com