മഞ്ഞപ്പടയൊരുക്കം: കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു; 7 മലയാളികൾ

Mail This Article
കൊച്ചി ∙ ഐഎസ്എൽ 9–ാം സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ 7 മലയാളികൾ. ഗോവക്കാരൻ ജെസൽ കാർണെയ്റോയാണു ക്യാപ്റ്റൻ. നാളെ 7.30ന് ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളുമായി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.

28 അംഗ ടീമിലെ മലയാളികൾ: സഹൽ അബ്ദുൽ സമദ്, കെ.പി. രാഹുൽ, ബിജോയ് വർഗീസ്, സച്ചിൻ സുരേഷ്, എം.എസ്. ശ്രീക്കുട്ടൻ, നിഹാൽ സുധീഷ്, വിബിൻ മോഹനൻ. ഇതിൽ മധ്യനിരക്കാരായ നിഹാലും വിബിനും ഡ്യുറാൻഡ് കപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റിസർവ് ടീമിൽനിന്നു വന്നവരാണ്. സച്ചിൻ സുരേഷായിരുന്നു ഡ്യുറാൻഡ് കപ്പിൽ ഗോൾവല കാത്തത്.
മറ്റു കളിക്കാർ:
ഗോൾ കീപ്പർമാർ: പ്രഭ്സുഖൻ സിങ് ഗിൽ, കരൺജീത് സിങ്, മുഹീത് ഷാബിർ ഖാൻ. പ്രതിരോധം: വിക്ടർ മോംഗിൽ, മാർക്കോ ലെസ്കോവിച്, റുയിവ ഹോർമിപാം, സന്ദീപ് സിങ്, നിഷു കുമാർ, ജെസൽ, ഹർമൻജ്യോത് ഖബ്ര. മധ്യനിര: ജീക്സൺ സിങ്, ഇവാൻ കല്യുഷ്നി, ലാൽതാതംഗ ഖോൽറിങ് എന്ന പ്യൂട്ടിയ, ആയുഷ് അധികാരി, സൗരവ് മണ്ഡൽ, അഡ്രിയൻ ലൂണ, ബ്രൈസ് മിറാൻഡ, ഗിവ്സൺ സിങ്. മുൻനിര: ദിമിത്രിയോസ് ഡയമന്റകോസ്, അപ്പോസ്തലസ് ജിയാനു, ബിദ്യാസാഗർ സിങ്.
ടിക്കറ്റുകൾ ഇന്നുകൂടി
ഐഎസ്എൽ ഉദ്ഘാടന മത്സരത്തിന്റെ 899 രൂപ വിലയുള്ള ടിക്കറ്റുകളും വിഐപി ടിക്കറ്റുകളും ഇന്നു ലഭിക്കും. കലൂർ സ്റ്റേഡിയത്തിനു സമീപമുള്ള കൗണ്ടറുകളിൽനിന്നും paytm insider മൊബൈൽ ആപ് വഴിയും ടിക്കറ്റു വാങ്ങാം. മത്സരത്തിന്റെ ഗാലറി ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും നേരത്തേ വിറ്റുതീർന്നിരുന്നു.
English Summary: Kerala blasters vs East Bengal