ADVERTISEMENT

വിവാഹദിനത്തിൽ ഉപയോഗിച്ചു കഴിഞ്ഞാൽ മിക്കവരും വിവാഹവസ്ത്രം അലമാരയിൽവച്ചു പൂട്ടും. ഗൗണുകളും വെള്ള വസ്ത്രങ്ങളുമാണെങ്കിൽ പറയുകയേ വേണ്ട. ഒരുപാട് തിളക്കമുള്ളതും ആഡംബരമുള്ളതുമായി വിവാഹവസ്ത്രങ്ങൾ മറ്റവസരങ്ങളിൽ ധരിക്കാൻ മടിയായിരിക്കും. അടുത്ത കാലത്തായി വിവാഹ ലഹങ്കകളിലൂടെ  ഇക്കാര്യത്തില്‍ ചില മാറ്റങ്ങൾ വന്നു എങ്കിലും വിശ്വാസങ്ങളുടെയും പാരമ്പര്യ ശീലങ്ങളുടെയും തുടർച്ചയിൽ അലമാരയിൽ തുടരുന്നവയാണ് കൂടുതലും. ഇങ്ങനെ നശിച്ചു പോയേക്കാവുന്ന വിവാഹവസ്ത്രങ്ങളെ നന്മയുടെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് ഏഞ്ചൽസ് എന്ന ജീവകാരുണ്യ സംഘടന.

അലമാരയിൽ കാലങ്ങളോളം സൂക്ഷിച്ച് വച്ച് നശിപ്പിച്ച് കളയാതെ മറ്റൊരു കുഞ്ഞിന്റെ വിവാഹ സ്വപ്നത്തിന് നിറം ചാർത്താനവ നൽകാമോ എന്ന് ഏഞ്ചൽസിന്റെ ഡയറക്ടർ നർഗീസ് ബീഗം ചോദിക്കുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് നർഗീസ് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം;

വിവാഹം കഴിഞ്ഞവരെ നിങ്ങളുടെ മൊഞ്ചുള്ള വസ്ത്രങ്ങൾ ഏഞ്ചൽസിന് തരാമോ? നിർധനരായ യത്തീമായ മണവാട്ടികൾക്കവ നിധിയായി തീരട്ടെ...അലമാരയിൽ കാലങ്ങളോളം സൂക്ഷിച്ച് വെച്ച് നശിപ്പിച്ച് കളയാതെ മറ്റൊരു കുഞ്ഞിന്റെ വിവാഹ സ്വപ്നത്തിന് നിറം ചാർത്താനവ നൽകാമോ?

ഏഞ്ചൽസ് " എന്താണെന്ന് അറിയാലോ ....

‘‘ഏഞ്ചൽസ്’’

നിർധരരും പണമില്ലാത്തവരുമായ നമ്മുടെ സഹോദരങ്ങൾക്ക് സൗജന്യമായൊരു ഷോപ്പിങ്. അഡോറയുടെ (Agency for Devotepmental Operation in rural Area) കീഴിൽ വയനാട്ടിൽ നാല് ഏഞ്ചൽസ് പ്രവർത്തിക്കുന്നുണ്ട്!

1) സുൽത്താൻ ബത്തേരിയിൽ

2) കമ്പളക്കാട്

3) തലപ്പുഴ

4) മേപ്പാടി

5) കാസർക്കോഡ് നായനാർമൂല

ഏഞ്ചൽസിൽ വസ്ത്രങ്ങളുടെ കെട്ടുകൾ വളരെ പെട്ടെന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു .....

നിങ്ങളുടെ ചുറ്റിലും പലർക്കും ഏഞ്ചൽസിനെക്കുറിച്ച് അറിയില്ലായിരിക്കും പറയണം ‘ഇവിടെ ഒരു മാലാഖ (ഏഞ്ചൽസ്) വർണനൂലിനാൽ തുന്നിയ കുപ്പായങ്ങൾ അവ ആഗ്രഹിക്കുന്നവർക്ക് നൽകുന്നുണ്ടെന്ന്’ വലിപ്പം കുറഞ്ഞിട്ടും താല്‍പര്യക്കുറവും ഇഷ്ടക്കുറവും മൂലവും മാറ്റിവെക്കപ്പെട്ടവ, മറ്റൊരാൾക്ക് ധരിക്കാൻ സാധിക്കുന്നവയാണെന്ന് ബോധ്യമുള്ളവ അഡോറയുടെ സാമൂഹ്യ സേവന സ്ഥാപനമായ നിർധരരുടെ വസ്ത്രാലയങ്ങളിൽ നമ്മുടെ സ്വന്തം ഏഞ്ചൽസുകളിൽ എത്തിച്ചു തരികയോ ,കൊറിയർ അയച്ചു തരികയോ ചെയ്യുമല്ലോ?.

കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ,ഇന്നർ വെയറുകൾ , മുതിർന്നവരുടെ വസ്ത്രങ്ങൾ ,(എല്ലാതരത്തിലുള്ള വസ്ത്രങ്ങളും ആവശ്യമാണ് മറ്റൊരാൾക്ക് ധരിക്കാൻ സാധിക്കുന്നവ)

അണ്ടർ സ്കർട്ടുകൾ , സാനിറ്ററി നാപ്കിൻസ് അത്യാവശ്യമായവ ആദിവാസി പെൺകുഞ്ഞുങ്ങളെ സുരക്ഷിതരായി വൃത്തിയോടെ ജീവിപ്പിക്കാൻ എല്ലാ മാസവും സാനിറ്ററി നാപ്കിൻസ് നൽകി വരുന്നുണ്ട്. അവരിൽ അടിവസ്ത്രങ്ങൾ ശീലമാക്കാൻ അവയും നൽകി അവയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നുമുണ്ട് !

വിവാഹ വസ്ത്രങ്ങൾക്കായി വന്ന് പേര് രജിസ്റ്റർ ചെയ്യുന്ന നിർധന പെൺകുട്ടികളുടെ ബന്ധുക്കൾക്ക് വസ്ത്രങ്ങൾ നൽകേണ്ടതുമുണ്ട് കേട്ടോ ! .....

ഇത് വരെ നമ്മൾ 394 പെൺകുഞ്ഞുങ്ങൾക്ക് വിവാഹ വസ്ത്രങ്ങൾ നൽകി! 

(ഭർത്താവിനാൽ പേക്ഷിക്കപ്പെട്ട സ്ത്രീകളുടെ മക്കൾ ,രക്ഷിതാക്കൾ ഇല്ലാത്ത മക്കൾ, പിതാവ് മരണപ്പെട്ട മക്കൾ, കിടപ്പിലായവരുടെ മക്കൾ ) അവ നൽകാൻ സാധിച്ചത് നിങ്ങൾ തക്ക സമയങ്ങളിൽ സഹായിച്ചതിനാലാണ് ട്ടോ.

പഴയ മോഡൽ കല്ല് വെച്ച സാരികൾ ഇരിപ്പുണ്ട് കുറച്ച്. അവ ഇപ്പോഴത്തെ മക്കൾക്ക് വേണ്ട ....

വിവാഹം കഴിഞ്ഞവരെ നിങ്ങളുടെ വിവാഹ വസ്ത്രങ്ങൾ അലമാരികളിൽ സൂക്ഷിക്കപ്പെടേണ്ടവയല്ല ,അത് നിർധനയായ ഒരു രാജകുമാരിക്ക് അവകാശപ്പെട്ടതാണ്! കൊറിയർ അഡ്രസ്സുകൾ താഴെ (നേരിട്ടും എത്തിക്കാം. സന്തോഷം മാത്രം)

1) അഡോറ ഏഞ്ചൽസ് കളക്ഷൻസ്

മാനിക്കുനി കോടതിക്കു സമീപം, മാരിയമ്മൻ ക്ഷേത്രത്തിന് എതിർവശം

സുൽത്താൻ ബത്തേരി, വയനാട് Pin-673592

phone -7510165265

2) അഡോറ ഏയ്ഞ്ചൽസ് കളക്ഷൻസ്

വിംസ് ആശുപത്രിക്കു സമീപം കമ്പളക്കാട്, വയനാട് Pin-673122

phone -9496730044

3) അഡോറ ഏയ്ഞ്ചൽസ് കളക്ഷൻസ്

സഫ കോംപ്ലക്സ്, മെയിൻ റോഡ് തലപ്പുഴ, pin - 670644

phone -9526492138

4) അഡോറ ഏയ്ഞ്ചൽസ് കളക്ഷൻസ്

മലയിൽ ബിൽഡിങ്, പഴയ വിവ ടാക്കീസിന് എതിർവശം, മെയിൻ റോഡ് മേപ്പാടി 

മേപ്പാടി, വയനാട്, pin 673577

phone - 9562645679

5) അഡോറ ഏഞ്ചൽസ് കളക്ഷൻസ്

കെ.എം കോംപ്ലക്സ്, നായമാർ മൂല ,കാസർക്കോഡ്

Phone -9544602288

ചെറുവണ്ണൂർ കണ്ണാട്ടി ക്കുളത്ത് പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രത്തിന്റെ നാഡി ഷംനാസ് ആണ് ഷംനാസിന്റെ നമ്പർ 

94476 60901

കോഴിക്കോട് ഫറോക്ക് ഭാഗത്ത് കളക്ട് ചെയ്യുന്നത് അഡോറ മെമ്പർ അനസ് കോടമ്പുഴ ആണ്

അനസ് -9048378766

മലപ്പുറം ,തിരൂർ ,താനൂർ ഭാഗത്തുള്ളവർ അഡോറ സപ്പോർട്ടർ യൂത്ത് വിംഗ് അയ്യൂബിനെ വിളിക്കുക -9995436431

എറണാകുളം കൊച്ചി ഭാഗത്തുള്ളവർ ഷുക്കൂർക്കയെ ബന്ധപ്പെടുക 

ഷുക്കൂർക്ക - 9544461182

എറണാകുളം പെരുമ്പാവൂർ ഭാഗത്ത് അയ്യൂബിക്ക -9847916148

കൊയിലാണ്ടി ഭാഗത്തുള്ളവർ നമ്മുടെ കീഴരിയൂർ ശശിയേട്ടനെ ബന്ധപ്പെടുക

ശശിയേട്ടൻ - 7012065983

പയ്യോളി ,വടകരക്കാർ 

ഇൻഷാദിനെ വിളിക്കുക -9048874131

കോഴിക്കോട് പുതിയങ്ങാടി ഭാഗത്തുള്ളവർ

സ്വാലീഹയെ വിളിക്കുക -90618 83571

മുക്കം ഭാഗത്ത് മജീദ് _ - 9539481205

കണ്ണൂർ പരിയാരം ഭാഗത്ത് നമ്മുടെ ജോമോൾ -8606144516

കണ്ണൂർ ഇരിക്കൂർ ഭാഗത്ത് നമ്മുടെ ആയിഷ - 7902758559

കാസർക്കോഡുള്ളവർ നമ്മുടെ ഷഹീനെ വിളിക്കുക -9746644535

വയനാട്ടിലുള്ളവരുടേത് നേരിട്ട് എത്തിക്കാൻ ബുദ്ധിമുട്ടുള്ളവർ ഈ നമ്പറിൽ വിളിച്ചാൽ വന്ന് എടുത്തോളാം 

അബ്ദുൽ റസാക്ക്

9061433334

9072433334

നർഗീസ് ബീഗം 

അഡോറ ഡയറക്ടർ

Phone -9961610145

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com