‘പൊടിയെ ജീവിതസഖിയായി ലഭിച്ചത് ഡോക്ടറുടെ ഭാഗ്യം’, റോബിന്റെ വീട്ടിലേക്ക് വലതുകാൽ വച്ചുകയറി ആരതി

Mail This Article
അടുത്തിടെയാണ് റിയാലിറ്റി ഷോ താരം ഡോ. റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും വിവാഹിതരായത്. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റോബിന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറുന്ന വിഡിയോ പങ്കുവയ്ക്കുകയാണ് ആരതി.
ഗൃഹപ്രവേശം എന്ന കുറിപ്പോടെയാണ് ആരതി വിഡിയോ പങ്കുവച്ചത്. മഞ്ഞയിൽ ഗോൾഡൻ വർക്കുള്ള ചുരിദാറായിരുന്നു ആരതിയുടെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ ആന്റിക് ചോക്കറും സ്റ്റൈൽ ചെയ്തിരിക്കുന്നു. സിംപിൾ ഹെയർസ്റ്റൈലും മിനിമൽ മേക്കപ്പുമാണ്. കറുപ്പ് പാന്റ്സും ഷർട്ടുമായിരുന്നു റോബിന്റെ ഒട്ട്ഫിറ്റ്
സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധനേടിയ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ആരതിയെ പോലെൊയൊരു വ്യക്തിയെ ജീവിതപങ്കാളിയായി കിട്ടിയത് റോബിന്റെ ഭാഗ്യമാണെന്നാണ് ചിലർ കമന്റ് ചെയ്തത്. വളരെ മനോഹരമായ വിഡിയോ. പലതവണ കണ്ടു. അങ്ങനെ പൊടി ഡോക്ടറുടെ സ്വന്തമായി എന്നിങ്ങനെയുള്ള കമന്റുകളും എത്തി.
ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വിവാഹ ആഘോഷങ്ങളായിരുന്നു നടന്നത്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. ഫെബ്രുവരി പതിനാറിനാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് റോബിൻ ആരതിക്കു താലി താലിചാർത്തിയത്.