ADVERTISEMENT

റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്നന്റെയും ഇന്‍ഫ്ലുവൻസർ ആരതി പൊടിയും തമ്മിലുള്ള വിവാഹവാർത്തകൾ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ആരതി ജീവിതത്തിലേക്കു വന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് റോബിൻ. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് റോബിനും കുടുംബവും മനസ്സുതുറന്നത്. 

ഇടയ്ക്കൊക്കെ ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും എല്ലാം മനോഹരമായി അവസാനിച്ചു. ഇപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു. ഇനി ഒരു യാത്രപോകാനാണ് ആഗ്രഹിക്കുന്നതെന്ന് റോബിൻ പറഞ്ഞു. ബ്രേക്കപ്പിന്റെ സമയത്ത് സുഹൃത്തിനൊപ്പം പൊൻമുടിക്ക് യാത്രപോയതൊഴിച്ചാൽ അടുത്തൊന്നും യാത്രകൾ പോയിട്ടില്ലെന്ന് റോബിൻ പറയുമ്പോൾ ഏത് ബ്രേക്കപ്പ് എന്ന് ആരതി ചോദിക്കുന്നതും വിഡിയോയിലുണ്ട്. മൂന്ന് ബ്രേക്കപ്പുകൾ തനിക്കുണ്ടായിട്ടുണ്ടെന്നും റോബിൻ വെളിപ്പെടുത്തി.  

‘ഞങ്ങൾ യാദൃച്ഛികമായാണ് കണ്ടുമുട്ടുന്നത്. അടിച്ചു പിരിഞ്ഞു പോകും എന്നൊക്കെയാണ് ആളുകൾ കരുതിയത്. പക്ഷേ സന്തോഷകരമായി ഞങ്ങൾ ഒരുമിച്ചു, അതിന്റെ ഇടക്ക്  അടിച്ചു പിരിഞ്ഞു എന്നൊക്കെ പറഞ്ഞുണ്ടാക്കി. പക്ഷേ, ഞങ്ങൾ അതിനെ എല്ലാം അതിജീവിച്ചു ഇവിടം വരെ എത്തി. നമ്മൾ വളരെ സന്തുഷ്ടരാണ്. അസർബൈജാനിലേക്ക് പോകുകയാണ്. മഞ്ഞു വീഴുന്നത് കണ്ടിട്ടില്ല. അത് കാണാൻ ആരതിക്ക് ഒപ്പം പോകുമ്പോൾ സന്തോഷം കൂടുതലാണ്.’– റോബിൻ വ്യക്തമാക്കി. 

ജീവിതത്തിലെ പ്രശ്ന സമയത്തെല്ലാം ശക്തമായി കൂടെ നിന്നത് തന്റെ അച്ഛനാണെന്നും റോബിൻ പറഞ്ഞു. റോബിനു മുപ്പത്തിയഞ്ചുവയസ്സായെന്നും ഈ വിവാഹം നടക്കാൻ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അച്ഛൻ  അറിയിച്ചു. ‘ഇതൊന്നു നടന്നുകിട്ടാൻ പാടുപെട്ടു. പക്ഷേ, ദൈവം തീരുമാനിച്ചതാണ്.’– അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary:

Robin Radhakrishnan & Aarathi Podi's Wedding: A Love Story Overcoming Challenges

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com