Activate your premium subscription today
ഐശ്വര്യപൂർണമായ ജീവിതം ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. രോഗദുരിതങ്ങൾ അലട്ടാതെ മനഃസമാധാനത്തോടെയുള്ള ജീവിതത്തിനു പൂർവികർ ചില ചിട്ടകൾ പാലിച്ചിരുന്നു. ജീവിതത്തിൽ മോശം കാലഘട്ടമുണ്ടാവുക സ്വാഭാവികമാണ്. പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ മുന്നേറാൻ ഈ ചിട്ടകൾ സഹായകമാകും . ജീവിത പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ കാരണം
മനുഷ്യരിൽ മറുകുകൾ സർവസാധാരണമാണ്. ഈ മറുകുകൾ അയാളുടെ വ്യക്തിത്വവുമായും ഭാവിയുമായും ബന്ധപ്പെട്ടു കിടക്കുന്നു എന്നാണു പ്രാചീന ഭാരതത്തിലെ ഋഷിവര്യന്മാർ പറഞ്ഞിരുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന മറുകുകൾ മനുഷ്യരിൽ ഭാഗ്യനിർഭാഗ്യങ്ങളെയും ജയപരാജയങ്ങളെയും മുൻകൂട്ടിയറിയാൻ സഹായിക്കുന്നവയാണെന്നു
കന്നി ആയില്യം പോലെ പ്രധാനമാണ് തുലാത്തിലെയും ഇടവത്തിലെയും ആയില്യം. ഈ വർഷം ഇടവത്തിലെ ആയില്യം മേയ് 26 വെള്ളിയാഴ്ച്ച വരുന്നു. സർപ്പദോഷമകറ്റാൻ ഉത്തമ ദിനമാണിത്.അന്നേദിവസം വ്രതാനുഷ്ഠാനത്തോടെ നാഗരാജാവിനെ വണങ്ങുന്നത് ഉത്തമമാണ്. ആയില്യവ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ ? സർപ്പ പ്രീതിക്കും
വീടിന്റെ പാലുകാച്ചൽ ചടങ്ങുമായി ബന്ധപ്പെട്ട് എല്ലാവരും സാധാരണ കേൾക്കുന്ന രണ്ട് ചടങ്ങുകളാണ് ഗണപതി ഹോമവും ഭഗവതിസേവയും. സന്ധ്യക്ക് ശേഷം ഹിന്ദു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഐശ്വര്യ ലബ്ധിക്കായി നടത്തുന്ന പ്രീതികരമായ സ്വാതിക പൂജയാണ് ഭഗവതിസേവ. ഇതിൽ വൈകുന്നേരം നടത്തുന്ന ഭഗവതി പൂജയിൽ ദുർഗാദേവിയെയാണ്
ശനി ദേവന്റെ ജന്മദിനമായ ശനി ജയന്തി ദിനത്തിൽ ഭഗവാന്റെ അഷ്ടോത്തരം ജപിക്കുന്നത് ഉത്തമമാണ് . ദേവതയുടെ 108 നാമങ്ങൾ വർണിക്കുന്ന നാമാവലിയാണ് അഷ്ടോത്തരശത നാമാവലി. ചുരുക്കത്തിൽ അഷ്ടോത്തരം എന്നും പറയും. ഓരോ നാമവും 'ഓം' ശബ്ദത്തിൽ തുടങ്ങി ' നമഃ' ശബ്ദത്തിൽ അവസാനിക്കുന്നു. ഇങ്ങനെ 108 ഭഗവൽ നാമങ്ങൾ ഭക്തിയോടെ
സൂര്യ പുത്രനായ ശനിദേവന്റെ ജന്മദിനം ശനി ജയന്തിയായി ആചരിക്കുന്നു . വൈശാഖമാസത്തിലെ അമാവാസിയിലാരുന്നു ശനിദേവന്റെ ജനനം . ഇതനുസരിച്ചു വൈശാഖമാസത്തിലെ അമാവാസി 2023 മേയ് 19 വെള്ളിയാഴ്ച വരുന്നു . അന്ന് തന്നെയാണ് വൈശാഖമാസം അവസാനിക്കുന്നതും. Read also:പാപമുക്തിയും ഐശ്വര്യവും; പ്രദോഷസന്ധ്യയിലെ ശിവഭജനം നല്കും
ഇന്ന് ഇടവമാസത്തിലെ കറുത്തപക്ഷ പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന പുണ്യദിനം . മഹാദേവന് പ്രധാനമായ പ്രദോഷ സന്ധ്യയിൽ ശിവ ക്ഷേത്ര ദർശനം നടത്തി കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീമന്ത്രം ജപിക്കാം. ഈ സമയത്തെ ഭഗവൽ ഭജനത്തിലൂടെ ഭക്തന്റെ ജീവിത ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കും എന്നാണ് വിശ്വാസം. ഭഗവാൻ
ഇന്ന് സവിശേഷമായ ഭദ്രകാളി ജയന്തി ദിനം. രൗദ്രഭാവമെങ്കിലും സർവ സൗഭാഗ്യങ്ങളും പ്രദാനം ചെയ്യുന്ന മാതൃരൂപിണിയാണ് ദേവി. ഈ സവിശേഷ ദിനത്തിൽ ദേവിയെ ഭദ്രകാളിപ്പത്ത് ജപിച്ചുകൊണ്ടു പ്രാർഥിക്കുന്നത് ഇരട്ടി ഫലദായകമാണ്. പ്രത്യേകിച്ചും ചൊവ്വ ദശാകാല ദോഷമനുഭവിക്കുന്നവർ. കടബാധ്യത , രോഗം , കുടുംബ പ്രശ്നങ്ങൾ തുടങ്ങീ
കേരളത്തിൽ പെരിയാറിന്റെ തീരത്ത് കാലടി ഗ്രാമത്തിൽ കൈപ്പിള്ളി ഇല്ലത്ത് കൊല്ലവർഷം 650 നും 800നും ഇടയിലാണ് ആദിശങ്കരന്റെ ജനനം. വിവാഹാനന്തരം വളരെ വർഷം കഴിഞ്ഞ് പ്രാർഥനാനന്തരം ഉണ്ടായ ഏക സന്താനമാണ് ശ്രീ ശങ്കരൻ. ചെറുപ്പത്തിൽ തന്നെ ഉപനയനം കഴിച്ച് വിദ്യ അഭ്യസിച്ച ഇദ്ദേഹം ബാല്യം മുതൽ സന്യാസത്തിൽ ആഭിമുഖ്യം
ഇന്ന് വൈശാഖമാസത്തിൽ വരുന്ന അപര ഏകാദശി ദിനം. ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും വിശേഷമായ വൈശാഖമാസത്തിലെ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ കഴിയാവുന്നത്ര തവണ ഭക്തിയോടെ ഭഗവൽ നാമങ്ങൾ ജപിക്കുന്നത് സവിശേഷ ഫലദായകമാണ്. കൂടാതെ നാരായണീയം, ഭാഗവതം, വിഷ്ണുസഹസ്രനാമം എന്നിവ
Results 1-10 of 152