Activate your premium subscription today
Friday, Apr 18, 2025
റിയാദ് ∙ സൗദി അറേബ്യയിൽ വാഹനാപകടത്തിൽ തകർന്ന വാഹനത്തിൽ മരണത്തെ മുഖാമുഖം കണ്ടെങ്കിലും അത്ഭുതകരമായി രക്ഷപെട്ട് മലയാളി കുടുംബം. ഉംറ നിർവഹിച്ചു മടങ്ങും വഴിയാണ് മലപ്പുറം, മഞ്ചേരി, പയ്യനാട് സ്വദേശിയും 6 അംഗ കുടുംബം അൽ ഉലയ്ക്ക സമീപം അപകടത്തിൽപ്പെട്ടത്. കാൽനൂറ്റാണ്ടിലേറെ സൗദിയിലെ അറാറിൽ മുൻ പ്രവാസിയായ
പള്ളിക്കര ( കാസർകോട്) ∙ മൗവ്വലിലെ മുക്രി ഇബ്രാഹിം (54) ഷാർജയിലെ ദൈദിൽ കാറപകടത്തിൽ മരിച്ചു. 35 വർഷത്തോളമായി ഷാർജയിൽ കട നടത്തുന്ന ഇബ്രാഹിം റോഡ് കുറുകെ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. ഭാര്യ ആബിദ (ബേക്കൽ). മക്കൾ: ഇർഫാൻ, അസീം, ഇഫ്ര. സഹോദരങ്ങൾ: അലവി, ആദം, മറിയം, ദൈനബി, ആസ്യ. മൃതദേഹം നാട്ടിലെത്തിച്ച്
ദോഹ∙കാർ ട്രക്കിനു പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ വൈക്കം സ്വദേശി ജോയ് മാത്യു(47) ഖത്തറിൽ മരിച്ചു. ജോലി സംബന്ധമായ യാത്രയ്ക്കിടെ പുലർച്ചെ മൂന്നിന് ദുഖാൻ ഹൈവേയിലാണ് അപകടമുണ്ടായത്. 13 വർഷമായി ഖത്തറിലുള്ള ജോയ് ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.
എടപ്പാൾ ∙ വീടിന് മുൻവശത്തെ റോഡിൽ നിർത്തിയിട്ടിരുന്ന കാർ പിന്നിലേക്ക് എടുക്കവേ മതിലിൽ ഇടിച്ച് മതിൽ തകർന്നു വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. എടപ്പാൾ ഹൈസ്കൂളിന് സമീപം മഠത്തിൽ വളപ്പിൽ ജാബിറിന്റെ മകൾ അംറു ബിൻത് (4) ആണ് മരിച്ചത്. സാരമായി പരുക്കേറ്റ മഠത്തിൽ ഹൗസിൽ ഷാഹിറിന്റെ മകൾ ആലിയയെ (5)
ഗാന്ധിനഗർ∙ രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ രോഗി മരിച്ചു. കല്ലറ സൗത്ത് കൊച്ചു കുന്നുംപുറം കെ.ദിനേശ് (52) ആണ് മരിച്ചത്. കല്ലറ പഞ്ചായത്തിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ദിനേശൻ.
ചിറ്റിലഞ്ചേരി∙ പാലക്കാട് ചിറ്റിലഞ്ചേരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു. മേലാർകോട് പുളിഞ്ചുവടിനു സമീപമാണ് അപകടം. ബൈക്ക് യാത്രക്കാരനും വഴിയരികിലെ കലുങ്കിൽ ഇരിക്കുകയായിരുന്ന മേലാർകോട് പഴയാണ്ടിത്തറ ബാലസുബ്രഹ്മണ്യനു (39) മാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.
ബെംഗളൂരു ∙ ഗുണ്ടൽപേട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ച്, മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു. പരുക്കേറ്റ 13 പേരിൽ 3 കുട്ടികളുടെ നില ഗുരുതരമാണ്. കാർ യാത്രികരായ മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ മുക്കണ്ണൻ അബ്ദുൽ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്സാദ് (24), മുസ്കാനുൽ ഫിർദൗസ് (21) എന്നിവരാണു മരിച്ചത്. കാറോടിച്ചിരുന്ന ഷഹ്സാദ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അസീസും കുടുംബവും മണ്ഡ്യയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു. മൈസൂരുവിൽ നിന്ന് ഊട്ടിയിലേക്കുള്ള വിനോദയാത്രാ സംഘമാണ് വാനിലുണ്ടായിരുന്നത്.
അൽ ഐൻ റോഡിൽ വാഹനാപകടം. കോഴിക്കോട് സ്വദേശി മരിച്ചു. സജ്ന ബാനു (53) ആണ് മരിച്ചത്.
ചെറുപുഴ∙ അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു. ചെറുപുഴ- തിരുമേനി റോഡിൽ പ്രാപ്പൊയിൽ പഴയ റേഷൻ കടയ്ക്ക് സമീപമാണ് അപകടം. ഇന്നലെ ഉച്ചയ്ക്ക് 2.20ന് ആണു സംഭവം. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡരികിൽ സ്ഥാപിച്ച 5ലേറെ കോൺക്രീറ്റ് തൂണുകൾ
Results 1-10 of 317
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.