Activate your premium subscription today
തേഞ്ഞിപ്പലം ∙ കോഹിനൂരിൽ ഒരുങ്ങുന്നത് വിശാല ലോറിത്താവളം. ആറുവരിപ്പാത നിർമിച്ചുകഴിഞ്ഞ് എൻഎച്ചിലെ പഴയ വളവിന്റെ സ്ഥലം ഉപയോഗിച്ചാണ് ലോറിത്താവളം നിർമിക്കുന്നത്. മണ്ണിട്ട് നിലമൊരുക്കൽ പൂർത്തിയായി. കോൺക്രീറ്റിങ് ബാക്കിയുണ്ട്. ശുചിമുറി സമുച്ചയ നിർമാണവും തീരാറായി. എൻഎച്ചിൽ ചരക്ക് ലോറി പാർക്കിങ്ങിന്
കരുനാഗപ്പള്ളി ∙ ടൗണിൽ ലാലാജി ജംക്ഷൻ മുതൽ പുള്ളിമാൻ ജംക്ഷൻ വരെയുള്ള ദേശീയപാതയിലെ യാത്ര ദുരിതമായി മാറുന്നു. ഏറെ തിരക്കേറിയ ടൗണിൽ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും സുഗമമായ ഗതാഗത സൗകര്യം ഒരുക്കാതെയുമാണ് ഓപ്പൺ പില്ലർ ഫ്ലൈഓവറിന്റെ തൂൺ നിർമാണം ആരംഭിച്ചത്. തൂൺ നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ
പാലക്കാട്∙ പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഒട്ടേറെ അപകടമരണങ്ങൾ നടന്ന കരിമ്പ പനയംപാടം വളവിൽ ഔദ്യോഗിക വാഹനം ഓടിച്ച് പരിശോധന നടത്തി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. റോഡിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്നും അത് പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണിക്ക് ദേശീയപാത അതോറിറ്റി പണം അനുവദിച്ചില്ലെങ്കിൽ സർക്കാർ പണം അനുവദിക്കും.
പാലക്കാട് ∙ പനയംപാടത്തു വിദ്യാർഥികൾക്കു മേൽ മറിഞ്ഞ സിമന്റ് ലോറിയിൽ ഇടിച്ച ലോറി അമിതവേഗത്തിലായിരുന്നെന്നു മോട്ടർ വാഹനവകുപ്പിന്റെ റിപ്പോർട്ട്. സിമന്റ് കയറ്റി വന്ന ലോറിയെ ഇടിച്ച മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറിയാണ് അമിതവേഗത്തിൽ വന്നത്. അപകടമുണ്ടാക്കിയ രണ്ടു ലോറി ഡ്രൈവർമാർക്കെതിരെയും നരഹത്യയ്ക്ക് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം ∙ രാജ്യത്ത് ദേശീയപാതകളിലെ അപകടങ്ങളുടെ കണക്കിൽ കേരളം രണ്ടാം സ്ഥാനത്ത്. 2022–23 ലെ കണക്കു പ്രകാരം കേരളത്തിലെ 1800 കിലോമീറ്റർ ദേശീയപാതയിൽ 17,627 അപകടങ്ങൾ നടന്നു. സംസ്ഥാനപാതകളിലെ അപകടക്കണക്കിൽ കേരളം രാജ്യത്ത് അഞ്ചാം സ്ഥാനത്താണ്. 4128 കിലോമീറ്റർ സംസ്ഥാനപാതയിൽ 2022–23ൽ 9500 അപകടം നടന്നെന്നാണു കണക്ക്.
തളിപ്പറമ്പ്∙ ‘വയൽക്കിളി’ സമരം നടന്ന കീഴാറ്റൂരിലുടെയുള്ള ദേശീയപാത ബൈപാസ് നിർമാണത്തിന്റെ ഭാഗമായുള്ള ആകാശപാതയുടെ ആദ്യഘട്ടം പൂർത്തിയായി. മാന്ധംകുണ്ടിൽ നിന്ന് കീഴാറ്റൂർ തിട്ടയിൽപാലം വരെയുള്ള 600 മീറ്റർ ദൂരത്തേക്കുള്ള മേൽപാലത്തിന്റെ നിർമാണമാണ് ആദ്യഘട്ടം പൂർത്തിയായത്. 19 തൂണുകളിലായാണ് മേൽപാലം. 20 മീറ്റർ വീതം നീളത്തിൽ ഇതിനായി നിർമിച്ച കൂറ്റൻ കോൺക്രീറ്റ് സ്പാനുകൾ തൂണുകളുടെ മുകളിൽ കയറ്റി ഉറപ്പിക്കുന്ന ജോലിയാണ് പൂർത്തിയായത്. പുളിമ്പറമ്പിൽ പട്ടുവം റോഡിൽ കുന്നിടിച്ച് നിർമാണം നടത്തുന്ന സ്ഥലത്തുനിന്ന് മാന്ധംകുണ്ടിലെ മേൽപാലത്തിലേക്ക് മണ്ണുനിറച്ച് ബൈപാസ് റോഡ് ഉയർത്തുകയാണ് ചെയ്യുന്നത്.
കാസർകോട്∙ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ദേശീയപാതയിലൂടെ രാത്രിയിൽ വാഹനമോടിക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ് വെളിച്ചം നിങ്ങളുടെ കാഴ്ച മറയ്ക്കുന്നു എന്നത് പ്രയാസമാകുന്നുണ്ടോ? ആശങ്കപ്പെടേണ്ട, ഇതു പരിഹരിക്കാൻ ദേശീയപാത മീഡിയനുകളിൽ ആന്റിഗ്ലെയർ റിഫ്ലക്ടറുകൾ സ്ഥാപിക്കും.തലപ്പാടി മുതൽ ചെർക്കള
തേഞ്ഞിപ്പലം ∙ ആറുവരിപ്പാത തുറന്നതോടെ വലിയൊരു വിഭാഗം യാത്രക്കാർ പെരുവഴിൽ. പലയിടത്തും ആറുവരിപ്പാതയിൽ യാത്രക്കാരെ ഇറക്കി ബസുകൾ കുതിക്കുന്നു. ആഴത്തിലോ, ഉയരത്തിലോ നിലവിലുള്ള ആറുവരിപ്പാത വഴി ഏറെ ദൂരം നടന്നോ മതിലുകൾ ചാടിക്കടന്നോ സർവീസ് റോഡിൽ പ്രവശിക്കണമെന്നതാണ് യാത്രക്കാരുടെ അവസ്ഥ.മിക്കവാറും ബസുകളിൽ
ബെംഗളൂരു ∙ ബെംഗളൂരു– ചെന്നൈ എക്സ്പ്രസ് വേയുടെ ഭാഗമായി, കർണാടകയിലൂടെ കടന്നുപോകുന്ന 71 കിലോമീറ്റർ പാത ഗതാഗതത്തിനു തുറന്നുകൊടുത്തതായി ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. ആകെ 262 കിലോമീറ്റർ പാതയിലെ ആന്ധ്രയിലെയും തമിഴ്നാട്ടിലെയും നിർമാണം പൂർത്തിയാകാനുണ്ട്. ആ ഭാഗങ്ങൾ കൂടി തുറന്നാലേ ടോൾ പിരിവ്
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖത്തു നിന്നുള്ള റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പദ്ധതി വൈകാതെ നടപ്പാകും. തുറമുഖ റോഡ് ബൈപാസുമായി ചേരുന്നതിനു രൂപകൽപന ചെയ്ത ക്ലോവർ ലീഫ് മാതൃകയ്ക്ക് ദേശീയ പാത അതോറിറ്റി അന്തിമാനുമതി നൽകിയതായാണ് വിവരം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി നടത്തിയ
Results 1-10 of 1124