Activate your premium subscription today
Friday, Apr 18, 2025
ന്യൂഡൽഹി ∙ ഇന്ത്യൻ കയറ്റുമതിയിൽ കാപ്പിയുടെ കുതിപ്പ്. ഒരു വർഷത്തിനിടെ ഇന്ത്യൻ ചരക്ക് കയറ്റുമതിയിൽ ഏറ്റവും കൂടുതൽ വർധന (43.66%) രേഖപ്പെടുത്തിയത് കാപ്പിയിലാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 15,292 കോടി രൂപയുടേതായി കയറ്റുമതി ഉയർന്നു. ലോകത്തിലെ ഏഴാമത്തെ വലിയ കാപ്പി ഉൽപാദക രാജ്യമാണ് ഇന്ത്യ. ഈ വർഷം ജനുവരി
കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി 2 ലക്ഷം കോടി രൂപ കടന്നതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിൽ 1.5 ലക്ഷം കോടി രൂപ ആപ്പിൾ ഐഫോണുകളുടെ കയറ്റുമതിയിൽ നിന്നാണ്. ഫോണുകളുടെ കയറ്റുമതിയിൽ തൊട്ടുമുൻപത്തെ സാമ്പത്തികവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 54% വർധനയുണ്ട്.
ചൈനയ്ക്കും വിയറ്റ്നാമിനും മറ്റും ഇന്ത്യയെക്കാൾ 20 ശതമാനത്തിലേറെ പകരം തീരുവ ഉള്ളത് അവസരമെന്നു പറയുന്നുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ഉണ്ടാവണമെന്നില്ല. മാന്ദ്യം മൂലം അമേരിക്കയിൽ ഡിമാൻഡ് കുറയുന്നതും മിക്ക ഉൽപന്നങ്ങൾക്കും വേണ്ട അസംസ്കൃത വസ്തുക്കൾ ചൈനയിൽ നിന്നും മറ്റും വരേണ്ടതുമാണ് കാരണം.
∙വാങ്ങൽശേഷി: യുഎസിലേക്ക് ഉൽപന്നങ്ങൾ കയറ്റിയയ്ക്കുന്നതിൽ ഇന്ത്യയുമായി മത്സരിക്കുന്ന പല രാജ്യങ്ങൾക്കും ഇന്ത്യയെക്കാൾ വളരെ ഉയർന്ന ‘പകരം തീരുവ’യാണ് ചുമത്തിയിരിക്കുന്നത്. ഇക്കാരണത്താൽ യുഎസ് വിപണിയിൽ താരതമ്യേന വിലകുറഞ്ഞ ഉൽപന്നം നമ്മുടേതായി മാറുമെന്നതിനാൽ ഇന്ത്യയ്ക്കു നേട്ടമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം.
സംസ്കരിച്ച ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം. ചെമ്മീൻ സംസ്കരണ കേന്ദ്രങ്ങൾ ഏതു നിമിഷവും പൂട്ടേണ്ടി വരുമെന്ന സ്ഥിതി. പാടങ്ങളിൽ കൃഷി ചെയ്ത ചെമ്മീൻ കയറ്റുമതിക്കാർ വാങ്ങുന്നതും നിർത്തിയതോടെ കർഷകരും പ്രതിസന്ധിയിൽ. നിലവിൽ കപ്പൽ കയറിയ ചരക്ക് അവിടെ എത്തുമ്പോൾ ഇറക്കുമതിക്കാർ പണം നൽകി സ്വീകരിക്കുമോ എന്നും ആശങ്കയുണ്ട്.
ഭക്ഷണവിലയെ നേരിട്ടു ബാധിക്കുന്ന സുഗന്ധ സത്തുകളുടെ കാര്യത്തിൽ അമേരിക്കയ്ക്ക് ഇറക്കുമതിത്തീരുവ കുറയ്ക്കേണ്ടി വരും. കാരണം, വർധിപ്പിച്ച തീരുവ മൂലം അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന സുഗന്ധദ്രവ്യങ്ങളുടെ വില കൂടുകയും സർവ ഭക്ഷണ വിഭവങ്ങൾക്കും വില വർധിക്കുകയും ചെയ്യും.
പകരം തീരുവ ഇന്ത്യൻ മത്സ്യക്കയറ്റുമതിക്കു വൻ തിരിച്ചടിയാവും. ഇന്ത്യയോടു മത്സരിക്കുന്ന ചൈനയ്ക്കും വിയറ്റ്നാമിനും മറ്റും കൂടുതൽ ഡ്യൂട്ടി ഉണ്ടെങ്കിലും ഇക്വഡോർ ഇന്ത്യയ്ക്ക് ഭീഷണിയാണ്. നിലവിൽ ഈ രംഗത്തെ ലാഭ മാർജിൻ 4–5% മാത്രമാണ്. എന്നാൽ ഇന്ത്യയ്ക്ക് ഇക്വഡോറിനെക്കാൾ 17% തീരുവ അധികമുണ്ട്.
ട്രംപിന്റെ പകരം തീരുവ പ്രഖ്യാപനത്തിൽ തിരിച്ചടി നേരിടുന്നവയിൽ സ്വർണാഭരണ നിർമാണ മേഖലയും. ഇന്ത്യയുടെ ആകെ സ്വർണാഭരണ കയറ്റുമതി ഏകദേശം 3200 കോടി ഡോളറിന്റേതാണ്. ഇതിന്റെ ഏകദേശം 23% (736 കോടി) ആണ് യുഎസിലേക്കുള്ള കയറ്റുമതി. നിലവിൽ സ്വർണാഭരണങ്ങൾക്ക് 7% ആണ് യുഎസിൽ ഇറക്കുമതിത്തീരുവ.
27% പകരം തീരുവ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് ആഘാതമാവുമ്പോൾ തന്നെ ചില ഉൽപന്നങ്ങൾക്ക് അവസരവും തുറക്കുന്നു. ഇന്ത്യയോടു മത്സരിക്കുന്ന മറ്റു രാജ്യങ്ങൾക്ക് ചുങ്കം ഇതിലും കൂടുതലാണെന്നതാണു കാരണം.
വാഷിങ്ടൻ ∙ അന്യായ ഇറക്കുമതിത്തീരുവ ആരോപിച്ച് ഇന്ത്യ അടക്കം കൂടുതൽ രാജ്യങ്ങൾക്കെതിരെയുള്ള പകരത്തിനു പകരം തീരുവ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നു പ്രഖ്യാപിക്കും. തിരിച്ചടിത്തീരുവ പ്രാബല്യത്തിലായാൽ യുഎസിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്കു വില കൂടുന്നതു കയറ്റുമതിയെ പ്രതികൂലമായി ബാധിക്കാം. സമുദ്രോൽപന്ന–വസ്ത്ര കയറ്റുമതി രംഗങ്ങളിൽ കേരളത്തിൽ ആകാംക്ഷയും ആശങ്കയുമുണ്ട്.
Results 1-10 of 197
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.