Activate your premium subscription today
ന്യൂഡൽഹി∙ 2025 ഏപ്രിൽ 1 മുതൽ 10 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള ബിസിനസുകൾക്ക് 30 ദിവസത്തിലും പഴക്കമുള്ള ഇ–ഇൻവോയിസുകൾ റിപ്പോർട്ട് ചെയ്യാനാകില്ല. യഥാസമയത്തുള്ള നികുതി ഇടപാട് ഉറപ്പാക്കാനും ടാക്സ് ഇൻവോയിസിങ് റിപ്പോർട്ടിങ്ങിലെ കാലതാമസം ഒഴിവാക്കാനുമാണിത്. 100 കോടി രൂപയ്ക്ക് മുകളിലുള്ള
തിരുവനന്തപുരം ∙ സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടു നേരിടുമ്പോൾ ഓണക്കാലത്തും തുടർന്നും വിപണി ഉണർന്നത് തുണയായി. ജിഎസ്ടി വരുമാനത്തിൽ 478 കോടി രൂപയുടെ വർധനയുണ്ടായി. സമീപകാലത്തെ ഏറ്റവും ഉയർന്ന ജിഎസ്ടി വരുമാന വളർച്ചനിരക്കും ഇതാണ്. കഴിഞ്ഞവർഷം ഒക്ടോബറിൽ 2418 കോടിയാണു ജിഎസ്ടി വരുമാനത്തിലൂടെ ലഭിച്ചതെങ്കിൽ കഴിഞ്ഞമാസം കിട്ടിയത് 2896 കോടിയാണ്. വർധന 20%. വളർച്ചനിരക്കിൽ രാജ്യത്തു രണ്ടാമതു കേരളമാണ്. ഒന്നാമത് ലഡാക്ക്, 30%.
ന്യൂഡൽഹി∙ ഒക്ടോബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപ. ജിഎസ്ടി നിലവിൽ വന്ന ശേഷമുള്ള രണ്ടാമത്തെ ഉയർന്ന പ്രതിമാസ വരുമാനമാണിത്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9% വർധന രേഖപ്പെടുത്തി. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)–33,821 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–41,864
ദേശീയതലത്തിൽ 1.87 ലക്ഷം കോടി രൂപയാണ് കഴിഞ്ഞമാസം ജിഎസ്ടിയായി പിരിച്ചത്. 2023 ഒക്ടോബറിലെ 1.72 ലക്ഷം കോടി രൂപയേക്കാൾ 8.9% അധികം. 1.73 ലക്ഷം കോടി രൂപയായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പിരിച്ചെടുത്തത്.
തിരുവനന്തപുരം ∙ സംസ്ഥാനത്തു വിറ്റഴിക്കുന്ന ഒരു ഉൽപന്നത്തിന്റെ പോലും വിറ്റുവരവിന്റെയോ ജിഎസ്ടി വരുമാനത്തിന്റെയോ കണക്കുകളില്ലാതെ ജിഎസ്ടി വകുപ്പ്. ഇതില്ലെങ്കിൽ പിന്നെ ജിഎസ്ടി വകുപ്പ് എങ്ങനെ നികുതി പിരിവ് ഉൗർജിതമാക്കുമെന്ന ചോദ്യത്തിന് അവർക്ക് മറുപടിയുമില്ല. ജിഎസ്ടി നടപ്പാക്കി 7 വർഷം കഴിഞ്ഞിട്ടും
∙കോഴിക്കോട്ടേത് അടക്കം എൻഐടികൾ, പാലായിലേതടക്കം ഐഐഐടികൾ, കേന്ദ്രസഹായമുള്ള മറ്റു സാങ്കേതിക സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള / സാമ്പത്തികസഹായം നൽകുന്ന സ്ഥാപനങ്ങൾ / സർവകലാശാലകൾ എന്നിവിടങ്ങളിൽ ബിടെക്, ബിഇ, ബിആർക്, ബിപ്ലാനിങ് പ്രവേശനത്തിന് വഴിയൊരുക്കുന്ന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ്
ജിഎസ്ടി റജിസ്ട്രേഷന് ആധാർ അധിഷ്ഠിത പരിശോധനാരീതി നിലവിൽ വന്നു. മറ്റൊരുടെയെങ്കിലും ആധാർ രേഖ സമർപ്പിച്ച് ജിഎസ്ടി റജിസ്ട്രേഷൻ എടുത്ത ശേഷം വ്യാജ ബില്ലുകൾ തയാറാക്കി ഇൻപുട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പു നടത്തുന്നതു വ്യാപകമായതോടെയാണ് നടപടി. ഇനി ആധാർ നമ്പർ നൽകുന്നതിനു പുറമേ അപേക്ഷകന്റേതു തന്നെയാണോ ആധാർ എന്നു സ്ഥിരീകരിക്കുന്നതിനായി വിരലടയാളവും പരിശോധിക്കും.
തൃശൂർ∙ സ്വർണാഭരണ ശാലകളിലെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ആയിരം കോടിയുടെ നികുതി വെട്ടിപ്പ്. വിറ്റുവരവ് മറച്ചുവച്ചാണ് നികുതിവെട്ടിപ്പ് നടത്തിയിരിക്കുന്നത്. സ്വർണാഭരണ ശാലകളിൽനിന്നു പിടിച്ചെടുത്ത അഞ്ചുവർഷത്തെ രേഖകൾ പരിശോധിച്ചാണ് വെട്ടിപ്പ് കണ്ടെത്തിയത്. മാസം പത്തുകോടി വരെ വിറ്റുവരവുള്ള സ്ഥാപനത്തിൽ രണ്ടുകോടി രൂപ മാത്രമാണ് രേഖകളിൽ കാണിച്ചിരുന്നത്. സംഭവത്തിൽ സമഗ്ര പരിശോധനയ്ക്കായി 42 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു.
രാജ്യത്ത് വർഷം 1000 ടൺ സ്വർണം ക്രയവിക്രയം ചെയ്യുന്നതിൽ 30 ശതമാനവും കേരളത്തിലായിരിക്കെ, ഇതിൽ നിന്നുള്ള നികുതി വരുമാനത്തിന്റെ കണക്കു പോലും കയ്യിലില്ലാതെ സംസ്ഥാന സർക്കാർ. 2016 മുതൽ 2024 വരെ സ്വർണ വിൽപനയിലൂടെ ലഭിച്ച നികുതി എത്രയാണെന്നുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിന് കണക്കു ലഭ്യമല്ലെന്നായിരുന്നു മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നിയമസഭയിലെ മറുപടി.
തൃശൂർ∙ കണക്കിൽപെടാത്ത സ്വർണം പിടിച്ചെടുക്കുന്നതിനൊപ്പം കഴിഞ്ഞ 5 വർഷമായി ജിഎസ്ടി വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകൾ കണ്ടെത്തുക കൂടിയായിരുന്നു തൃശൂരിൽ സംസ്ഥാന ജിഎസ്ടി ഇന്റലിജന്റ്സ് നടത്തിയ വൻ പരിശോധനയുടെ ലക്ഷ്യം. ഇത് കണ്ടെത്തുന്നതോടെ കോടിക്കണക്കിനു രൂപ നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കള്ളക്കടത്തായി എത്തുന്ന സ്വർണം കണക്കിൽ കാണിക്കാതെ വിൽക്കാൻ കഴിയും എന്നതിനാൽ ആ സ്വർണം ഇങ്ങോട്ടെത്തുന്നത് തടയുന്നതിനും സ്വർണവിൽപന പൂർണമായി രേഖകളിൽ കൊണ്ടുവരേണ്ടതുണ്ട്. ടൊറേ ഡെൽ ഓറെ (സ്വർണഗോപുരം) എന്നു പേരിട്ട പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയപ്പോൾ പല സ്ഥാപനങ്ങളിലും ഉപഭോക്താക്കൾ ഉണ്ടായിരുന്നു.
Results 1-10 of 522