ADVERTISEMENT

തിരുവനന്തപുരം ∙ ഉയർന്ന മുറിവാടക ഈടാക്കുന്ന ഹോട്ടലുകൾക്ക് ഒപ്പമുള്ള റസ്റ്ററന്റിലെ നികുതി കുതിച്ചുയരും. ദിവസവും 7,500 രൂപയ്ക്കുമേൽ മുറിവാടകയുള്ള ഹോട്ടലുകളിലെ റസ്റ്ററന്റിൽ നിലവിൽ ഭക്ഷണത്തിന് ഇൗടാക്കുന്ന 5% ജിഎസ്ടി, 18 ശതമാനമായാണ് വർധിക്കുക. ഹോട്ടലുകൾക്ക് ഇതുവഴി ഇൻപുട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാം. ജിഎസ്ടി കൗൺസിൽ തീരുമാനപ്രകാരം ഇറക്കിയ വിജ്ഞാപനത്തിന്റെ ഭാഗമായാണു നികുതി വർധന. 

അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ ജിഎസ്ടി കോംപോസിഷൻ സ്കീം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം 31നു മുൻപ് ഓപ്ഷൻ ഫയൽ ചെയ്യണമെന്നു ജിഎസ്ടി വകുപ്പ് അറിയിച്ചു. ഇപ്പോൾ ഈ സ്കീമിലുള്ളവർ പുതുതായി അപേക്ഷിക്കേണ്ടതില്ല. ഇനി തുടർ സീരീസിലുള്ള ഇൻവോയ്സ് ആണ് എല്ലാവരും ഉപയോഗിക്കേണ്ടത്.

2017-2018 മുതൽ 2024-25 വരെ ഏതെങ്കിലും ഒരു വർഷത്തിൽ വിറ്റുവരവ് 5 കോടി കടന്നിട്ടുണ്ടെങ്കിൽ ഇനി ബിടുബി ഇടപാടിന് ഇ–ഇൻവോയ്‌സിങ് ഉറപ്പാക്കണം. ഇല്ലെങ്കിൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല. ശിക്ഷയും ലഭിക്കും. ജിഎസ്ടിആർ-1, 3-ബി റിട്ടേണുകൾ ഫയൽ ചെയ്യുന്നവർക്കുള്ള ത്രൈമാസ റിട്ടേൺ ഫയലിങ് സ്കീമായ ക്യുആർഎംപി അടുത്തവർഷം ആദ്യപാദം മുതൽ തന്നെ പ്രയോജനപ്പെടുത്താം. ഇപ്പോൾ ക്യുആർഎംപി സ്കീമിലുള്ളവർക്ക് പ്രതിമാസ റിട്ടേൺ സംവിധാനത്തിലേക്കു മാറുകയും ചെയ്യാം. 

2017-18, 2018-19, 2019-20 വർഷങ്ങളിലേക്ക് സെക്‌ഷൻ 73 പ്രകാരം നികുതി നിർണയ ഉത്തരവുകൾ ലഭിച്ചവർക്ക് ആംനെസ്റ്റി പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ ഇൗ മാസംതന്നെ നികുതി അടയ്ക്കണം. ജൂൺ 30നുള്ളിൽ ഫയൽ ചെയ്യണം. 2017-18 മുതൽ 2022-23 വരെ ഏതെങ്കിലും വർഷം ജിഎസ്ടിആർ 9സി ഫയൽ ചെയ്യാത്തവർ ഈ മാസം 31നു മുൻപ് ഫയൽ ചെയ്താൽ ലേറ്റ് ഫീ ഒഴിവാക്കും.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Hotel Tax Increase: The GST on restaurants in high-rent Kerala hotels will jump from 5% to 18%, impacting businesses and consumers alike. New GST rules regarding e-invoicing, QRMP, and amnesty schemes are also in effect.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com