Activate your premium subscription today
ആലപ്പുഴ∙ ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറുവ മോഷണ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്തമാണെന്ന് പൊലീസ് പറയുന്നു. ജനം ജാഗ്രതയോടെ ഇരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. കുറുവാ സംഘം ശബരിമല സീസണിൽ സജീവമാകുമെന്ന് ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.
മണർകാട് ∙ വിജനമായ കൃഷിയിടത്തിലെ ഷെഡിൽ വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മണർകാട് കുറ്റിയേക്കുന്ന് ഉമ്പക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26നാണ് പ്രമോദിന്റെ ഭാര്യ വി.ബിന്ദുവിനെ (44) അരീപ്പറമ്പ് മൂലേപ്പീടിക ഭാഗത്ത് കൃഷിയിടത്തിലെ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
കോംഗോ നദീതടത്തിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിന് യുഎഇ ആരംഭിച്ച സംയുക്ത ഓപ്പറേഷനിൽ 58 പ്രതികൾ പിടിയിൽ.
മദ്യക്കടത്ത് തുടങ്ങിയ വ്യാജ കുറ്റങ്ങള്‍ ചുമത്തി കൈക്കൂലി വാങ്ങാനും, കൈക്കൂലി നല്‍കാത്ത വിദേശികളെ നാടുകടത്താനും ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് ക്രിമിനല്‍ കോടതി അഞ്ച് വർഷം തടവും 2,000 കുവൈത്ത് ദിനാർ പിഴയും വിധിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് ശിക്ഷ.
ഇറ്റാനഗർ∙ അരുണാചൽ പ്രദേശിലെ സെപ്പയിൽ സർക്കാർ ആശുപത്രിയിൽ നാൽപതുകാരൻ വാളുമായി നടത്തിയ ആക്രമണത്തിൽ ഭാര്യയും മകളും ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരുക്കേറ്റു. സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് കാമെങ് ജില്ലാ ആശുപത്രിയിലാണ് നികം സാങ്ബിയ എന്നയാൾ ആക്രമണം നടത്തിയത്.
കൊച്ചി ∙ കുറവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കള്‍ എറണാകുളം ജില്ലയിലും എത്തിയതായി സംശയം. ചേന്ദമംഗംലം–വടക്കൻ പറവൂർ മേഖലകളിലെ പത്തോളം വീടുകളിൽ ഇന്നു പുലർച്ചെ മോഷണ സംഘമെത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തേഞ്ഞിപ്പലം ∙ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചതോർക്കാതെ വ്യാജ നമ്പർ പ്ലേറ്റുള്ള സ്കൂട്ടറിൽ വിലസിയ മോഷണക്കേസ് പ്രതിയെ കോഴിക്കോട്ടുനിന്നു തേഞ്ഞിപ്പലം പൊലീസ് പിന്തുടർന്നു പിടികൂടി. കണ്ണമംഗലം സ്വദേശി മുഹമ്മദ് സ്വാലിഹ് (സാലി– 37) ആണു പിടിയിലായത്. പ്രതിയെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് 14 ദിവസത്തേക്കു
ഓച്ചിറ ∙ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത ശേഷം യുവാവിനെ കംബോഡിയയിലേക്കു കടത്തിയ കേസിലെ പ്രതിയെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ പടിക്കുന്നുഭാഗത്ത് കളത്തുംപടിയിൽ വീട്ടിൽ സഫ്ന (31)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തഴവ സ്വദേശി കനീഷിനെ തായ്ലൻഡിലെ കമ്പനിയിലേക്ക് ജോലി വാഗ്ദാനം നൽകി ഓൺലൈനിൽ അഭിമുഖം നടത്തിയ ശേഷം 1,20,000 രൂപ വാങ്ങി. പിന്നീട് യുവാവിനെ നെടുമ്പാശേരി വിമാനത്താവളം വഴി തായ്ലൻഡിൽ എത്തിച്ച ശേഷം സഫ്നയുടെ ഏജന്റുമാർ കംബോഡിയയിലേക്കു കടത്തുകയായിരുന്നു.
അത്തോളി ∙ സഹകരണ ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ യുവാവ് കഴുത്തിൽ കത്തി കൊണ്ട് കുത്തി പരുക്കേൽപിച്ചു. മഠത്തിൽ കണ്ടി റംഷിദയെയാണ് യുവാവ് ഇന്നലെ രാത്രി 8ന് ആക്രമിച്ചത്. വീട്ടിലേക്ക് കയറുന്ന ഇടവഴിയിൽ വച്ചു യുവാവ് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ആളുകൾ ഓടി എത്തി. വീട്ടമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഓടിപ്പോയി. പൊലീസ് അന്വേഷണം ആരംഭിച്ചു.
ടെക്സസിൽ ഗാർഹിക പീഡന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. സംഭവത്തിൽ കർശന നടപടിയെടുക്കാൻ സംസ്ഥാന നേതാക്കൾ യോഗം ചേർന്നു.
Results 1-10 of 10000