Activate your premium subscription today
Saturday, Apr 19, 2025
കോട്ടയം ∙ ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു സംസ്കരിക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് 3.30നാണ് സംസ്കാരം.
പത്തനംതിട്ട∙ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി. ശിക്ഷ നാളെ വിധിക്കും. ആരോഗ്യ വകുപ്പിന്റെ ‘കനിവ്’ പദ്ധതിയുടെ ഭാഗമായ ‘108’ ആംബുലൻസിന്റെ ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. ഇയാൾ മുൻപ് വധശ്രമക്കേസിലും പ്രതിയാണ്.
താമരശ്ശേരി∙ ഈങ്ങാപ്പുഴ ഷിബില വധക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നൗഷാദിന്റെ സസ്പെൻഷൻ പിൻവലിച്ചു. ഷിബിലയുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കാരണത്താലാണ് കണ്ണൂർ റേഞ്ച് ഡിഐജി നൗഷാദിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ നൗഷാദിനെ ബലിയാടാക്കിയതാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
മലപ്പുറം ∙ മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായിരുന്ന മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണൻ (75) അന്തരിച്ചു. തിങ്കൾ രാത്രിയോടെ ആയിരുന്നു അന്ത്യം. 2001 ഫെബ്രുവരി 9ന് സ്കൂള്‍ വിട്ടുവരുന്ന വഴിയാണ് ശങ്കരനാരായണന്റെ മകൾ കൃഷ്ണപ്രിയയെ (13) അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്.
‘‘2022 ജൂലൈയിലെ ഒരു രാത്രിയിലാണ് റഷ്യൻ പട്ടാളക്കാർ എന്റെ അടുക്കളവാതിലിൽ മുട്ടിയത്. അവർ ബലം പ്രയോഗിച്ചു തുറക്കുമെന്ന ഘട്ടം വന്നപ്പോൾ ഞാൻ വാതിൽ തുറന്നു. അപ്പോൾ അവർ തോക്കു കൊണ്ട് എന്റെ മുഖത്തടിച്ചു. മുൻനിരയിലെ പല്ലുകൾ അടർന്നുപോയി. അവർ എന്റെ മുടിയിൽ ചുറ്റിപ്പിടിച്ച് തോക്കിന്റെ പാത്തികൊണ്ട്
നോയിഡ∙ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നോയിഡയിലെ സെക്ടർ 15ൽ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെ അസ്മാ ഖാനെ (42) കൊലപ്പെടുത്തിയതിൽ ഭർത്താവ് നൂറുല്ല ഹൈദറിനെ (55) കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം∙ ട്രെയിൻ തട്ടി മരിച്ച തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയാറാക്കി. ഇരുവരും വിവാഹിതരായെന്നു തെളിയിക്കുന്ന രേഖകള്‍ വ്യാജമായി തയാറാക്കിയതാണെന്നു പൊലീസ് കണ്ടെത്തി. വ്യാജ വിവാഹ ക്ഷണക്കത്ത് ഉൾപ്പടെയാണ് അന്വേഷണം സംഘം കണ്ടെത്തിയത്.
തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സഹപ്രവര്ത്തകൻ സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ്. പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. ഉദ്യോഗസ്ഥയെ സുകാന്ത് ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്ന് പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തെളിവുകളും കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുവതി ഗര്‍ഭഛിദ്രം നടത്തിയതിന്റെ ആശുപത്രി രേഖകള്‍ പൊലീസിനു ലഭിച്ചിരുന്നു.
ബെംഗളൂരു ∙ കേരളത്തിൽനിന്ന് ബെംഗളൂരുവിലെത്തിയ ബിഹാർ സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. ബെംഗളൂരു കെആർ പുരം റെയിൽവേ സ്റ്റേഷന് സമീപം ബുധനാഴ്ചയാണ് ബിഹാർ സ്വദേശിനിയായ 19 വയസുകാരിയെ ലൈംഗികാതിക്രമണത്തിന് ഇരയായത്.
ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി സഹപ്രവർത്തകന്റെ മുൻകൂർ ജാമ്യഹർജി. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് സഹപ്രവർത്തകനായ സുകാന്ത് സുരേഷാണ് ഉത്തരവാദിയെന്ന് കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു.
Results 1-10 of 1233
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.