Activate your premium subscription today
Friday, Apr 18, 2025
വാടാനപ്പള്ളി ∙വാക്കുതർക്കത്തിനിടെ വീടിന്റെ മുകളിൽ നിന്ന് വീണ സഹപ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതി അറസ്റ്റിൽ.തൃത്തല്ലൂർ മൊളുബസാറിൽ പണിക്കെട്ടി സുനിൽകുമാറന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ഡ്രൈവർമാരിൽ ഒരാളായ പത്തനംതിട്ട അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ ദാമോദരക്കുറുപ്പിന്റെ മകൻ
പത്തനംതിട്ട∙ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മഞ്ജുഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കൽപറ്റ∙ പനമരം കേണിച്ചിറ കേളമംഗലത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. ഭർത്താവ് ജിൽസനെ (42) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം.
കൊച്ചി∙ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച 4 പേർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് കൈഫ് (23), ഷിയാസ് (25), പള്ളുരുത്തി സ്വദേശി മുഹമ്മദ് നബീൽ (24), കരുവേലിപ്പടി സ്വദേശി മുഹമ്മദ് റിസ്വാൻ (23) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി നൈറ്റ് പട്രോളിങ്ങിനിടെ മട്ടാഞ്ചേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
മുക്കം ∙ വയനാട് ജില്ലയിലെ കാർ മോഷണക്കേസിലെ പ്രതിയെ പിടിക്കാനെത്തിയ രണ്ടു പൊലീസുകാരെ പ്രതിയും മാതാവും ചേർന്നു വെട്ടിപ്പരുക്കേൽപിച്ചു. വയനാട് എസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സീനിയർ സിപിഒമാരായ വൈത്തിരി പെരിന്തട്ട നൗഫൽ (38), ഷാലു എന്നിവരെയാണ് പ്രതി വലിയപറമ്പ് മുരിങ്ങംപറ്റ തടായി കോളനിക്ക് സമീപം
മംഗളൂരു / കുണ്ടംകുഴി ∙11 വർഷം മുൻപ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോഴിക്കോട്, തലശ്ശേരി സ്വദേശികളായ 2 പേരെ കൊലപ്പെടുത്തിയ കേസിൽ 3 കാസർകോട് സ്വദേശികൾ കുറ്റക്കാരാണെന്ന് മംഗളൂരു ഫസ്റ്റ് ക്ലാസ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. ഈ മാസം 16ന് വിധി പറയും. കാസർകോട് സ്വദേശികളായ മഹ്ജീർ
തിരുവനന്തപുരം∙ ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനായുള്ള തിരച്ചിൽ കേരളത്തിനു പുറത്തേക്കും വ്യാപിപ്പിച്ചു. രണ്ടു സംഘങ്ങളിൽ ഒന്ന് കേരളത്തിലും മറ്റൊന്ന് അയൽ സംസ്ഥാനങ്ങളിലുമാണ് തിരച്ചിൽ നടത്തുന്നത്. യുവതിയുടെ മരണത്തിനു പിന്നാലെ കുടുംബാംഗങ്ങൾക്കൊപ്പം മുങ്ങിയ സുകാന്തിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇനിയും പൊലീസിനു ലഭിച്ചിട്ടില്ല.
കൊച്ചി ∙ ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് പരോൾ. 15 ദിവസത്തെ പരോളാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുവദിച്ചത്. പരോൾ അനുവദിക്കരുതെന്ന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ വിധി.
തിരുവനന്തപുരം ∙ ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അന്വേഷണ ചുമതലയിൽനിന്ന് ഒഴിവാകുകയെന്ന ഉദ്ദേശ്യത്തോടെ തെളിവുകൾ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മനഃപൂർവം ഉഴപ്പിയെന്നും കണ്ടെത്തി.
നാദാപുരം ∙ തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച കോളജ് വിദ്യാർഥിനി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്മാഗാന്ധി ഗവ. കോളജ് ബിഎസ്സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർഥിനിയാണ്.
Results 1-10 of 6999
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.