Activate your premium subscription today
ബെംഗളൂരു: ഐടി ജീവനക്കാരൻ അതുൽ സുഭാഷ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും കുടുംബവും അറസ്റ്റില്‍. സുഭാഷിന്റെ ഭാര്യ നിഖിത സിങ്കാനിയ, മാതാവ് നിഷ, സഹോദരന് അനുരാഗ് എന്നിവരെയാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്തത്.
ബെംഗളൂരു/ന്യൂഡൽഹി ∙ ഐടി ജീവനക്കാരൻ അതുൽ സുഭാഷ് ജീവനൊടുക്കിയ സംഭവത്തിൽ ചോദ്യംചെയ്യലിനായി 3 ദിവസത്തിനുള്ളിൽ ഹാജരാകാൻ നിർദേശിച്ച് ഭാര്യ നിഖിതയ്ക്ക് ബെംഗളൂരു പൊലീസ് സമൻസ് അയച്ചു
ന്യൂഡൽഹി ∙ ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ പീഡനവുമായി ബന്ധപ്പെട്ട് ഭാര്യ പരാതി നൽകാൻ വൈകിയെന്നതു കൊണ്ട് കേസ് ഇല്ലാതാകുന്നില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഭാര്യ നൽകിയ ഭർതൃപീഡനക്കേസിൽ കുറ്റവിമുക്തനാക്കണമെന്ന ഹർജി തള്ളിക്കൊണ്ടാണ് നിരീക്ഷണം. വിവാഹം ചെയ്ത് 12 വർഷത്തിനു ശേഷം യുവതി ആത്മഹത്യ ചെയ്തതോടെ അവരുടെ അച്ഛനാണ് പരാതി നൽകിയത്. മകൾ മരിക്കുന്നതിന് ഒരു വർഷം മുൻപ് സ്വർണം ഭർത്താവും വീട്ടുകാരും വിറ്റെന്നും ചോദിച്ചപ്പോൾ ഉപദ്രവിച്ചെന്നുമാണ് കേസ്.
തിരുവനന്തപുരം∙ നവവധുവായ പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ഇന്ദുജയെ (25) നന്ദിയോട് ഇളവട്ടത്തെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്തിന്റെയും പങ്ക് പൊലീസ് പരിശോധിക്കുന്നു. സുഹൃത്ത് അജാസാണ് ഇന്ദുജയെ മർദിച്ചതെന്നാണ് അഭിജിത്തിന്റെ മൊഴി. ഇന്ദുജയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിനു രണ്ടു ദിവസം മുന്‍പാണ് അജാസ് മർദിച്ചത്. കാറിൽവച്ചായിരുന്നു മർദനം. അജാസും അഭിജിത്തും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. എന്തിനാണ് മർദിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നു.
തിരുവനന്തപുരം∙ പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍. കണ്ണിനു സമീപത്തും ശരീരത്തില്‍ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റതിനു സമാനമായ പാടുകള്‍ ഉണ്ടെന്ന് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നും ഇന്ദുജയുടെ ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃവീട്ടില്‍ ഇന്ദുജയ്ക്ക് മര്‍ദനമേറ്റിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
മുതുകുളം ∙ പിണങ്ങിക്കഴിയുന്ന ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് വഴക്കിനിടെ ക്രൂരമായ മർദനമേറ്റു മരിച്ചു. തലയ്ക്കും ചെവിക്കും ഇടയിൽ അടിയേറ്റതാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാര്യയെയും പിതൃസഹോദരൻമാരെയും തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ പെരുമ്പള്ളി
കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഹൈക്കോടതി റദ്ദാക്കിയ കേസ് പുനരന്വേഷണം നടത്താനുള്ള സാധ്യത തേടി പൊലീസ്. തെക്കേവള്ളിക്കുന്ന് സ്നേഹതീരം വീട്ടിൽ രാഹുലിനെതിരെയാണു പഴയ കേസുകൾ വീണ്ടും ചുമത്താനുള്ള നീക്കം നടക്കുന്നത്. മേൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും നിയമവശം പരിശോധിച്ചു വരികയാണെന്നും
പറവൂർ ∙ പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതിയും മരുമകനുമായ രാഹുൽ ക്രൂരനാണെന്ന് ഇരയായ പെൺകുട്ടിയുടെ പിതാവ്. മർദനമേറ്റ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ഡോക്ടർ നിർദേശിച്ച ചികിത്സകളൊന്നും രാഹുലിന്റെ അമ്മ ചെയ്തില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
കോഴിക്കോട് ∙ വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി മർദനമേറ്റ നിലയിൽ വീണ്ടും ആശുപത്രിയിൽ. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭർതൃവീട്ടിൽനിന്നു പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
കരിവെള്ളൂർ∙ മാങ്ങാട്ട്പറമ്പ് കെഎപിയിലെ സിവിൽ പൊലീസ് ഓഫിസർ പി.ദിവ്യശ്രീയെ ഭർത്താവ് കെ.രാജേഷ് വീട്ടിൽ കയറി വെട്ടിക്കൊന്ന വാർത്ത കേട്ട് വിറങ്ങലിച്ച് പലിയേരി ഗ്രാമം. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് ഭർത്താവ് രാജേഷ് ദിവ്യശ്രീയുടെ വീട്ടിലെത്തി വടിവാളുകൊണ്ട് വെട്ടിക്കൊന്നത്. വീടിന്റെ പ്രതീക്ഷയും ഏഴാം ക്ലാസ്
Results 1-10 of 181